സിൽവർ ലൈൻ സിപിഎമ്മിന് തിരിച്ചടിയാകുമോ? ; ആശങ്ക പ്രകടിപ്പിച്ച് നേതാക്കൾ; മുന്നോട്ടെന്ന് സർക്കാർ
ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ ശക്തമായ ജന പ്രതിഷേധമാണ്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. സർക്കാറിന്റെ ഈ തീരുമാനം പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് സിപിഎം നേതാക്കൾ ആശങ്കപ്പെടുന്നു.
സി പി എം കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത്തരം ആശങ്ക നേതാക്കൾ പ്രകടിപ്പിച്ചത്. സർക്കാർ നിലപാടിനോട് ദേശീയ നേതൃത്വം അനുകൂലിക്കുന്നു. എന്നിരുന്നാലും, ഈ വിഷയത്തിൽ സർക്കാർ കരുതലോടെ മാത്രം മുന്നോട്ട് നീങ്ങണം എന്നും ദേശീയ നേതൃത്വം അഭിപ്രായം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയിൽ പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തുകയാണ്. ഇക്കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി വി മുരളീധരനും ശക്തമായ പ്രതിഷേധ പ്രതികരണങ്ങൾ ഉന്നയിച്ചിരുന്നു.
ഈ പ്രതിഷേധങ്ങൾ പ്രധാനമന്ത്രിയുടെ സമ്മതത്തോടെ ആയിരിക്കാം. എന്നാൽ, സിൽവർ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന നിലപാടിൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സമീപനം മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ പദ്ധതിക്ക് കേന്ദ്രം എതിരാണെന്ന് സൂചനകളാണ് കേന്ദ്ര മന്ത്രിമാരുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമാണെങ്കിൽ കേന്ദ്ര മന്ത്രിമാർ ഇതിനെ അനുകൂലിച്ചുള്ള പരാമർശങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ കല്ലിടലുമായി കേരള സർക്കാർ മുന്നോട്ട് പോകുന്നത് ശക്തമായ പ്രതിഷേധത്തിനും ജന രോഷത്തിനും ഇടയാക്കും. പദ്ധതിക്ക് എതിർപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരും പാർട്ടിയും ജാഗ്രത സ്വീകരിക്കണമെന്ന് അഭിപ്രായവും ഉയർന്നിരുന്നു.
അതേസമയം, സിൽവർ ലൈൻ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ നടപടി സ്വീകരിച്ചു. പിറവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. തങ്കച്ചന് എതിരെയാണ് നടപടി സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സമര രംഗത്താണ് ഇദ്ദേഹം എത്തിയത്. സിൽവർ ലൈൻ പ്രതിഷേധത്തിൽ പങ്കെടുത്തെന്ന് കാണിച്ച് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും മണ്ഡലം കമ്മിറ്റി അംഗത്വത്തില്‍ നിന്നും തങ്കച്ചനെ പുറത്താക്കുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ തനിക്ക് തെറ്റ് പറ്റിയെന്ന് വ്യക്താമാക്കി പാര്‍ട്ടിക്ക് മുന്നിൽ തങ്കച്ചന്‍ വിശദീകരണം നല്‍കിയിരുന്നു.
പക്ഷെ, നൽകിയ വിശദീകരണം തൃപ്തികരം അല്ലെന്ന് വ്യക്തമാക്കി പാർട്ടി നടപടി എടുക്കുകയായിരുന്നു. പിറവം മേഖലയിലെ മുതിര്‍ന്ന നേതാവാണ് തങ്കച്ചന്‍. ശനിയാഴ്ച ചേര്‍ന്ന മണ്ഡലം കമ്മിറ്റിയാണ് ഇദ്ദേഹത്തിന് എതിരെ നടപടി എടുത്തത്. പുറത്താക്കിയ തങ്കച്ചന് പകരം പാർട്ടി മറ്റൊരാളെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി നിയമിച്ചു. എന്നാൽ, സി.പി.ഐ. ലോക്കല്‍ കമ്മിറ്റി അംഗം എന്ന നിലയിൽ തങ്കച്ചന് തുടരാൻ സാധിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications