കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർ ബലിയാടായി, വമ്പന്മാർ പുറത്ത്; വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണൻ

Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസുകളില്‍ ഒന്നായിരുന്നു സോളാര്‍ കേസ്. അന്ന് ഭരണത്തിലിരുന്ന സകലരേയും വിറപ്പിച്ച കേസ് ആയിരുന്നു സോളാര്‍. സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും ഒപ്പം സിനിമ-സീരിയല്‍ നടി ശാലു മേനോന്‍ കൂടി അറസ്റ്റിലായതോടെ കേസ് കൂടുതല്‍ ചൂടുപിടിച്ചിരുന്നു.

ഒടുവില്‍ അന്ന് മുഖ്യമന്ത്രിയായിരുന ഉമ്മന്‍ ചാണ്ടിക്കെതിരെ വരെ ലൈംഗികാരോപണം ഉയരുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം സോളാര്‍ കേസ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കേസുമായി ബന്ധപ്പെട്ട സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. . .

വമ്പന്മാര്‍ പുറത്ത്

വമ്പന്മാര്‍ പുറത്ത്

തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സരിതയുടെ മുന്‍ അഭിഭാഷകന്‍ നടത്തിയിരിക്കുന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്നും തെറ്റ് ചെയ്ത വമ്പന്മാര്‍ പലരും രക്ഷപ്പെട്ടെന്നും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പുതിയ അന്വേഷണം

പുതിയ അന്വേഷണം

കേസില്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ഫെനി പറഞ്ഞു. സരിത നായരുടെ വിശ്വസ്തനായിരുന്നു ഫെനി ബാലകൃഷ്ണന്‍. എന്നാല്‍ പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ അദ്ദേഹം സരിതയുമായി ഉടക്കിയിരുന്നു. സോളാര്‍ കേസില്‍ തുടക്കം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരായിരുന്നു ഫെനി ബാലകൃഷ്ണന്റേത്.

വെളിപ്പെടുത്താന്‍ തയ്യാരാണ്

വെളിപ്പെടുത്താന്‍ തയ്യാരാണ്

എന്നാല്‍ ഇപ്പോല്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണ്. എന്നാല്‍ കൃത്യമായ അന്വേഷണവും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. കേസില്‍ ആരൊക്കെയാണ് ഇനി കുടുങ്ങാനുള്ളത്. ആരുടെയൊക്കെ പങ്കാണ് പുറത്തുവരാനുള്ളത് എന്നിവ സംബന്ധിച്ച് ഫെനി വെളിപ്പെടുത്തുമെന്നാണ് സൂചന.

പിന്മാറ്റം

പിന്മാറ്റം

ജീവന് ഭീഷണി വന്ന് തുടങ്ങിയതോടെയാണ് ഫെനി സരിതയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. സരിതയുടെ വലംകയ്യായിരുന്നു ഫെനി സോളാറിലെ പല കേസുകളുടെ വക്കാലത്ത് ഒഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫെനി പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ രാഷ്ട്രീയ കേരളത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് വഴിവയ്ക്കും.

സരിതയുടെ കത്ത്

സരിതയുടെ കത്ത്

സരിത എസ് നായരുടേതായി പുറത്തുവന്ന കത്തുകളിലൂടെയാണ് സോളാര്‍ വിവാദത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം നിരവധി നേതാക്കള്‍ കേസില്‍ കുടുങ്ങി. എന്നാല്‍ ഇപ്പോള്‍ ഫെനിയുടെ വാക്കുകളില്‍ കൂടുതല്‍ പേര്‍ ഇനിയും കാമാമറയത്തുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

സോളാര്‍ തട്ടിപ്പ്

സോളാര്‍ തട്ടിപ്പ്

സോളാര്‍ പാനലുകളും വിന്‍ഡ് മില്ലുകളും സ്ഥാപിക്കാനുള്ള പദ്ധതിയെന്നും പറഞ്ഞ് രംഗത്ത് വന്ന ബിജു രാധാകൃഷ്ണനും സരിത എസ് നായരും ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാനികള്‍. നൂറോളം ആളുകളില്‍ നിന്നായി എഴുപതിനായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ ആണ് ഇവര്‍ തട്ടിയെടുത്തത്.

വിവാദത്തിന് പിന്നില്‍

വിവാദത്തിന് പിന്നില്‍

ഏതൊരു തട്ടിപ്പ് കേസിനും ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം ആയിരുന്നില്ല സോളാര്‍ കേസിന് ലഭിച്ചത്. സരിത എസ് നായര്‍ അറസ്റ്റിലായതോടെ കേസിന്റെ മാനം മാറുകയായിരുന്നു. പിന്നീട് കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു കേസ് ആയി സോളാര്‍ കേസ് മാറി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കായിരുന്നു ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

 സരിതയുടെ ബന്ധങ്ങള്‍

സരിതയുടെ ബന്ധങ്ങള്‍

മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു തട്ടിപ്പുകേസുമായി ബന്ധമുണ്ടാവുക എന്നത് തന്നെയാണ് ഇത് ഇത്രയധികം മാധ്യമശ്രദ്ധ നേടിയത്. എന്നാല്‍ സരിത എസ് നായരുടെ മറ്റ് ബന്ധങ്ങളായിരുന്നു അന്ന് വാര്‍ത്തകളുടെ കേന്ദ്രം. യുഡിഎഫ് സര്‍ക്കാരിലെ ഒട്ടുമിക്ക എല്ലാ പ്രമുഖരും പാര്‍ട്ടി നേതാക്കളും സംശയത്തിന്റെ നിഴലില്‍ തന്നെ ആയിരുന്നു അന്ന്.

 ഹത്രാസ് കേസ്: പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍ ഹത്രാസ് കേസ്: പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

ഗുപ്കര്‍ സഖ്യം: ഫറൂഖ് അബ്ദുള്ള ചെയര്‍മാനായി തിരഞ്ഞെടുത്തു, തരിഗാമി കണ്‍വീനര്‍,മെഹബുബ ചെയര്‍പേഴ്‌സണ്‍ഗുപ്കര്‍ സഖ്യം: ഫറൂഖ് അബ്ദുള്ള ചെയര്‍മാനായി തിരഞ്ഞെടുത്തു, തരിഗാമി കണ്‍വീനര്‍,മെഹബുബ ചെയര്‍പേഴ്‌സണ്‍

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കില്ല; മെഹബൂബ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നും രവിശങ്കര്‍ പ്രസാദ്ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കില്ല; മെഹബൂബ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നും രവിശങ്കര്‍ പ്രസാദ്

ബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെ

English summary
Kerala Solar Scam: more could be revealed if the govt announces a new probe Says Adv Feni Balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X