കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാർ കേസ്: ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ട്, സമീപ ഭാവിയിൽ അത് സംഭവിക്കുമെന്ന് ഉമ്മൻചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ - ബാര്‍ കോഴ കേസുകളില്‍ പുതുതായി വരുന്ന വെളിപ്പെടുത്തലുകള്‍ സത്യം കൂടുതല്‍ വ്യക്തമാക്കാന്‍ സഹായിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആക്ഷേപങ്ങള്‍ വന്ന സമയത്ത് ഒരു പരിധിയില്‍ കവിഞ്ഞ് വൈകാരിക പ്രകടനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. തെറ്റ് ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് അന്നത്തെ ആരോപണങ്ങളില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യകത്മാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

kerala

ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരുമെന്ന് തനിക്ക് അറിയാമായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ പലതും അപൂര്‍ണമാണെന്ന് ഞാന്‍ പറയുന്നില്ല. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അത് സമീപ ഭാവിയില്‍ പുറത്തുവരും. ആരെയും കുറ്റപ്പെടുത്താനോ വേദനിപ്പിക്കാനോ ശ്രമിക്കാത്ത ആളാണ് ഞാന്‍. അതുകൊണ്ടാണ് എറണാകുളം ഗസ്റ്റ് ഹൗസിലെ ചര്‍ച്ചയെ കുറിച്ച് എടുത്തു പറയാത്തത്. പുതിയ വെളിപ്പെടുത്തലിന് സംബന്ധിച്ച് അമിതമായി ആഹ്ലാദിക്കുകയോ ഒന്നുമില്ല. അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അധികം ടെന്‍ഷനടിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം, സോളാര്‍ കേസില്‍ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഗണേഷ് കുമാര്‍ എം എൽ എ ഇടപെട്ട് കൂട്ടിച്ചേര്‍ത്തതാണ് എന്നാണ് എംഎല്‍എയുടെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജ് വെളിപ്പെടുത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് കാലത്ത് സോളാര്‍ വിഷയം വീണ്ടും സജീവമാകുകയാണ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയാണ് എന്ന കാര്യം തനിക്ക് അറിയാമെന്ന് മനോജ് പറയുന്നു.

ആ കത്ത് എഴുതിയത് പരാതിക്കാരി തന്നെയാണ്. അതില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുളള ആരോപണം ഒഴികെ ബാക്കി എല്ലാം സത്യമാണ് എന്നും മനോജ് വെളിപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയെ രാജ്യം മുഴുവന്‍ തേജോവധം ചെയ്യുകയും കണ്ണൂരില്‍ വെച്ച് കല്ലെറിയുക പോലുമുണ്ടായി. അതിലുളള വേദന കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത് എന്നും മനോജ് വ്യക്തമാക്കി.

പ്രതികാരം അജണ്ടയല്ല, അമിതമായി സന്തോഷിക്കുന്നുമില്ല, സോളാറിലെ വെളിപ്പെടുത്തലിൽ ഉമ്മൻ ചാണ്ടിപ്രതികാരം അജണ്ടയല്ല, അമിതമായി സന്തോഷിക്കുന്നുമില്ല, സോളാറിലെ വെളിപ്പെടുത്തലിൽ ഉമ്മൻ ചാണ്ടി

സിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടു; ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടി ജ്യോത്സനസിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടു; ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടി ജ്യോത്സന

യുഡിഎഫ് പണിഞ്ഞാൽ പാലത്തിന് കമ്പിയില്ല, എൽഡിഎഫ് പണിഞ്ഞാൽ സ്‌കൂളിന് സിമന്റില്ല; ബിജെപിക്ക് വോട്ട് തേടി കൃഷ്ണകുമാര്‍യുഡിഎഫ് പണിഞ്ഞാൽ പാലത്തിന് കമ്പിയില്ല, എൽഡിഎഫ് പണിഞ്ഞാൽ സ്‌കൂളിന് സിമന്റില്ല; ബിജെപിക്ക് വോട്ട് തേടി കൃഷ്ണകുമാര്‍

Recommended Video

cmsvideo
Saritha S Nair settles 16 cases of 31 by giving money | Oneindia Malayalam

English summary
Kerala Solar Scam: More things are yet to come out Says, Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X