കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറിൽ കേസ് ഒതുക്കാൻ യുഡിഎഫ് 5 ലക്ഷം നൽകി; കത്തിൽ പറഞ്ഞ കാര്യങ്ങള്‍ സത്യം; വെളിപ്പെടുത്തി സരിത

Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഒരു കാലത്ത് പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ് നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്നും തെറ്റ് ചെയ്ത വമ്പന്മാര്‍ പലരും രക്ഷപ്പെട്ടെന്നുമാണ് ഫെനി ബാലകൃഷ്ണന്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

കേസില്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ഫെനി പറഞ്ഞിരുന്നു എന്നാല്‍ ഇപ്പോഴിതാ സോളാറുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങള്‍ പുറത്തുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സരിത എസ് നായര്‍. വിശദാംശങ്ങളിലേക്ക്..

ഫെനി പറയുന്നത്

ഫെനി പറയുന്നത്

തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം സരിതയുടെ മുന്‍ അഭിഭാഷകന്‍ നടത്തിയത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്നും തെറ്റ് ചെയ്ത വമ്പന്മാര്‍ പലരും രക്ഷപ്പെട്ടെന്നും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

കൂടുതല്‍ വെളിപ്പെടുത്താം

കൂടുതല്‍ വെളിപ്പെടുത്താം

കേസില്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ഫെനി പറഞ്ഞിരുന്നു. സരിത നായരുടെ വിശ്വസ്തനായിരുന്നു ഫെനി ബാലകൃഷ്ണന്‍. എന്നാല്‍ പിന്നീട് ചില പ്രശ്നങ്ങളുടെ പേരില്‍ അദ്ദേഹം സരിതയുമായി ഉടക്കിയിരുന്നു. സോളാര്‍ കേസില്‍ തുടക്കം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരായിരുന്നു ഫെനി ബാലകൃഷ്ണന്റേത്.

സരിതയുടെ വെളിപ്പെടുത്തല്‍

സരിതയുടെ വെളിപ്പെടുത്തല്‍

സോളാര്‍ കേസില്‍ താന്‍ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായര്‍ പറയുന്നു. കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച അഴിമതി കേസായിരുന്നു സോളാര്‍. വര്‍ഷങ്ങളോളം രാഷ്ട്രീയ കേരളം ചുറ്റിത്തിരിഞ്ഞത് സരിതയുടെ വാക്കിലായിരുന്നു. 2014ല്‍ ഫെബ്രുവരി 21ന് ജയില്‍വിട്ട സരിതയുടെ വെളിപ്പെടുത്തലുകള്‍ കേരളത്തില്‍ ഒരു കോളിളക്കമാണ് സൃഷ്ടിച്ചത്.

അഞ്ച് ലക്ഷം നല്‍കി

അഞ്ച് ലക്ഷം നല്‍കി

തട്ടിപ്പ് കേസ് ഒതുക്കുന്നതിനായി യുഡിഎഫ് നല്‍കിയത് അഞ്ച് ലക്ഷം മാത്രമായിരുന്നു എന്ന് സ്വപ്‌ന പറയുന്നു. തന്റെ പേരില്‍ പലരും പണം വാങ്ങിയിട്ടുണ്ടാകാം. സ്ഥലം വിറ്റാണ് നിക്ഷേപകരില്‍ ചിലിരുടെ പണം തിരിച്ച് നല്‍കിയതെന്ന് സരിത പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോോണ് സരിത ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

നാഗര്‍ കോവിലില്‍

നാഗര്‍ കോവിലില്‍

വിവാദങ്ങള്‍ക്കും തുറന്നുപറച്ചിലുകള്‍ക്കും ശേഷം സരിത കേരളം വിട്ടു. ഇപ്പോള്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലാണ് താമസം. അതേസമയം, കേസില്‍ ഒരേ സമയം പരാതിക്കാരിയും പ്രതിയുമാണ് സരിത. നിക്ഷേപകരെ പോലെ കേസില്‍ തനിക്കും നീതി കിട്ടിയില്ലെന്നാണ് സരിതയും പറയുന്നത്.

കത്തില്‍ പറഞ്ഞതെല്ലാം സത്യം

കത്തില്‍ പറഞ്ഞതെല്ലാം സത്യം

ജയിലില്‍ നിന്ന് താന്‍ എഴുതിയ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണ്. തട്ടിപ്പ് കേസ് മറക്കാന്‍ പീഡന പരാതി ഉയര്‍ത്തിയെന്ന ആക്ഷേപം ശരിയല്ല. മൊഴി മാറ്റാന്‍ വലിയ തുക കിട്ടിയെന്നത് നുണയാണ്. തന്റെ മൊഴിവച്ച് ആരെങ്കിലും കാശുണ്ടാക്കിയോ എന്നുള്ള കാര്യം അറിയില്ല.

സോളാര്‍ പൊളിയാന്‍

സോളാര്‍ പൊളിയാന്‍

അന്വേഷണ ഉദ്യോഗസ്ഥരോടും ശിവരാജന്‍ കമ്മിഷനോടും എല്ലാം പറഞ്ഞിട്ടും കേസ് നീളുന്നതിന്റെ കാര്യം അറിയില്ല. നിക്ഷേപകരുടെ പണം ബിജു രാധാകൃഷ്ണന്‍ കൊണ്ടുപോയതാണ് സോളാര്‍ പദ്ധതി പൊളിയാന്‍ കാരണമായതെന്നും സരിത പറഞ്ഞു.

സോളാര്‍ തട്ടിപ്പ്

സോളാര്‍ തട്ടിപ്പ്

സോളാര്‍ പാനലുകളും വിന്‍ഡ് മില്ലുകളും സ്ഥാപിക്കാനുള്ള പദ്ധതിയെന്നും പറഞ്ഞ് രംഗത്ത് വന്ന ബിജു രാധാകൃഷ്ണനും സരിത എസ് നായരും ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാനികള്‍. നൂറോളം ആളുകളില്‍ നിന്നായി എഴുപതിനായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ ആണ് ഇവര്‍ തട്ടിയെടുത്തത്.

 കത്ത്

കത്ത്

സരിത എസ് നായരുടേതായി പുറത്തുവന്ന കത്തുകളിലൂടെയാണ് സോളാര്‍ വിവാദത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം നിരവധി നേതാക്കള്‍ കേസില്‍ കുടുങ്ങി. എന്നാല്‍ ഇപ്പോള്‍ ഫെനിയുടെ വാക്കുകളില്‍ കൂടുതല്‍ പേര്‍ ഇനിയും കാമാമറയത്തുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

എല്ലാ പ്രമുഖരും

എല്ലാ പ്രമുഖരും

മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു തട്ടിപ്പുകേസുമായി ബന്ധമുണ്ടാവുക എന്നത് തന്നെയാണ് ഇത് ഇത്രയധികം മാധ്യമശ്രദ്ധ നേടിയത്. എന്നാല്‍ സരിത എസ് നായരുടെ മറ്റ് ബന്ധങ്ങളായിരുന്നു അന്ന് വാര്‍ത്തകളുടെ കേന്ദ്രം. യുഡിഎഫ് സര്‍ക്കാരിലെ ഒട്ടുമിക്ക എല്ലാ പ്രമുഖരും പാര്‍ട്ടി നേതാക്കളും സംശയത്തിന്റെ നിഴലില്‍ തന്നെ ആയിരുന്നു അന്ന്.

സോളാറിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർ ബലിയാടായി, വമ്പന്മാർ പുറത്ത്; വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണൻസോളാറിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർ ബലിയാടായി, വമ്പന്മാർ പുറത്ത്; വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണൻ

കോട്ടയം ജില്ലാ പഞ്ചായത്ത്, 40 പഞ്ചായത്ത്, 6 ബ്ലോക്ക്, കൂടെ നഗരസഭകളും;ജോസ് സഹകരണം നേട്ടമാക്കാന്‍ ഇടത്കോട്ടയം ജില്ലാ പഞ്ചായത്ത്, 40 പഞ്ചായത്ത്, 6 ബ്ലോക്ക്, കൂടെ നഗരസഭകളും;ജോസ് സഹകരണം നേട്ടമാക്കാന്‍ ഇടത്

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചുആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ്;രോഗ ലക്ഷണങ്ങൾ ഇല്ല, ക്വാറന്റീനിൽ പ്രവേശിച്ചു

English summary
Kerala Solar Scam: UDF pays Rs 5 lakh to settle solar case Says Saritha S Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X