• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരള കായിക വികസനം; ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് പദ്ധതി

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് കായിക വകുപ്പും ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. പരിശീലകര്‍ക്കും കായിക എഞ്ചിനിയര്‍മാര്‍ക്കുമുള്ള കോഴ്‌സാണ് ആദ്യഘട്ടമായി നടക്കുന്നത്. ജനുവരിയില്‍ പൂര്‍ത്തിയാകുന്ന ഈ ഘട്ടത്തില്‍ 20 പേര്‍ക്കാണ് ഓണ്‍ലൈന്‍ കോഴ്‌സ് നല്‍കിയിരിക്കുന്നത്. സ്‌പോട്‌സ് കൗണ്‍സിലിലെയും ജി വി രാജ സ്‌പോട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലെ പരിശീലകര്‍ക്കുള്ള കോഴ്‌സില്‍ പങ്കെടുത്തു. കായിക എഞ്ചിനിയറിങ്ങ് വിഭാഗത്തിലുള്ളവര്‍ക്കുള്ള കോഴ്‌സ് നടക്കുകയാണ്.

സ്‌പോര്‍ട്‌സ് എക്‌സെലെന്‍സ് ത്രൂ ഇന്റര്‍നാഷണല്‍ പാര്‍ട്ട്‌നേര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് വിക്ടോറിയ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോട്‌സ് എക്‌സര്‍സൈസ് ആന്റ് ആക്ടീവ് ലിവിങ്ങുമായി(ഐഎസ്ഇഎഎല്‍) കായിക ഡയറക്ടറേറ്റ് കൈകോര്‍ത്തത്. 1.3 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് തന്നെ സംസ്ഥാന കായികവകുപ്പും വിക്ടോറിയ യൂണിവേഴ്‌സിറ്റിയുമായി സഹകരിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, കൊവിഡ് കാരണം വൈകി. വിക്ടോറിയ സര്‍വകലാശാല അദ്ധ്യാപകര്‍ നേരിട്ടെത്തി കോഴ്‌സ് നടത്താനായിരുന്നു തീരുമാനം. കൊവിഡ് വ്യാപനം കാരണം ഓണ്‍ലൈന്‍ കോഴ്‌സാക്കി മാറ്റുകയായിരുന്നു. കേരളത്തിലെ കായികമേഖലയെ കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് വിക്ടോറിയ യൂണിവേഴ്‌സിറ്റി ആവശ്യമായ കോഴ്‌സുകള്‍ നിശ്ചയിക്കുന്നത്. നമ്മുടെ കായികമേഖലയുടെ നിലവിലെ അവസ്ഥയും സാധ്യതകളും വിശദമായി വിലയിരുത്തിയിട്ടുണ്ട്.

എല്‍ജെഡി-ജെഡിഎസ് ലയനം ഉടനെന്ന് കെ കൃഷ്ണന്‍കുട്ടി; ഫോര്‍മുല മുന്നോട്ടുവച്ചത് സിപിഎം, നീക്കത്തിന് പിന്നില്‍

പദ്ധതിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് കോച്ചിംഗ്, ഇവന്റ് ഓര്‍ഗനൈസേഷന്‍, കായികസൗകര്യങ്ങളുടെ പ്രവര്‍ത്തനം, സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ്, കായിക ഇടപെടല്‍ എന്നീ വിഷയങ്ങളിലാണ് മാസ്റ്റര്‍ ട്രൈനേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടത്തുന്നത്. അടുത്ത ഘട്ടത്തില്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്ന കോഴ്‌സുകള്‍ നടത്താനാണ് തീരുമാനം. കായികതാരങ്ങള്‍ക്കുള്ള കോഴ്‌സുകള്‍ക്കും തുടക്കമിടും.

ചാറ്റ് വിവാദത്തിൽപ്പെട്ട് അർണബ് ഗോസ്വാമി: സ്ക്രീൻഷോട്ടുകൾ പുറത്ത്, ട്രായ് പദ്ധതി ബിജെപിയ്ക്ക് തിരിച്ചടിയെന്ന്

ബജറ്റ്‌ പ്രഖ്യാപനം കാര്‍ഷിക മേഖലക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌; പ്രഖ്യാപനങ്ങള്‍ പ്രായോഗികമാകുമോ?

ഇറക്കുമതി സ്ഥാനാര്‍ത്ഥിയായി മുല്ലപ്പള്ളി? കൊടുവള്ളിയില്‍ കാലിടറുമോ... ചരിത്രം ആവര്‍ത്തിച്ചാൽ ഇടതിന് ജയമുറപ്പ്

സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍

cmsvideo
  State fully prepared for COVID vaccination drive, says K K Shailaja

  English summary
  Kerala Sports Development; Project in collaboration with Victoria University, Australia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X