മുഹമ്മദലി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയെന്ന് കായികമന്ത്രി ഇപി ജയരാജന്!
അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെക്കുറിച്ച് കേരളത്തിന്റെ കായികമന്ത്രി ഇപി ജയരാജന് നടത്തിയ അനുസ്മരണം വൈറലാകുന്നു. കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദലി എന്നാണ് ഒരു വാര്‍ത്താ ചാനലിന് നല്കിയ പ്രതികരണത്തില്‍ മന്ത്രി ഇപി ജയരാജന് പറഞ്ഞത്. കായികലോകത്ത് അദ്ദേഹം ഗോള്‍ഡ് മേഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നും ജയരാജന് വെച്ചടിച്ചു.
ബോക്സിങ് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യനായിരുന്ന മുഹമ്മദലി അമേരിക്കയിലെ അരിസോണയിലെ ഫോണിക്സ് ആശുപത്രിയില്‍ വെച്ച് ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. മുഹമ്മദലി അമേരിക്കയില്‍ വെച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിയുന്നത് എന്ന് പറഞ്ഞാണ് ഇ പി ജയരാജന് പ്രതികരണം തുടങ്ങിയത്. ജയരാജന്റെ പ്രതികരണം കേട്ട് അധികമൊന്നും ചോദിക്കാതെ അവതാരകയും ഫോണ്‍ ഡിസ്കണക്ട് ചെയ്യുകയായിരുന്നു.

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിന് വേണ്ടി സംഭാവന നല്കിയ താരമാക്കിയ ഇ പി ജയരാജന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്. മലപ്പുറംകാരനായ ഏതെങ്കിലും മുഹമ്മദലിയാണ് മരിച്ചത് എന്ന് കരുതിയാകും ഇ പി ജയരാജന് അങ്ങനെ പറഞ്ഞതെന്നും ആളുകള്‍ കളിയാക്കുന്നു. കേരളത്തിന്റെ കായികമന്ത്രിക്ക് മുഹമ്മദ് അലിയെ പോലും അറിയില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.
ശ്വാസ കോശസംബന്ധ അസുഖത്തെ തുടര്‍ന്ന് മുഹമ്മദ് അലിയെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വളരെ നാളായി പാര്ക്കിന്സണ് രോഗ ബാധിതനായിരുന്നു മുഹമ്മദ് അലി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ന്യുമോണിയ മൂലം അദ്ദേഹത്തെ പലതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1981 ലാണ് മുഹമ്മദ് അലി തന്റെ കായിക ജീവിതം അവസാനിപ്പിച്ചത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications