കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദലി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയെന്ന് കായികമന്ത്രി ഇപി ജയരാജന്‍!

  • By Desk
Google Oneindia Malayalam News

അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെക്കുറിച്ച് കേരളത്തിന്റെ കായികമന്ത്രി ഇപി ജയരാജന്‍ നടത്തിയ അനുസ്മരണം വൈറലാകുന്നു. കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദലി എന്നാണ് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞത്. കായികലോകത്ത് അദ്ദേഹം ഗോള്‍ഡ് മേഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നും ജയരാജന്‍ വെച്ചടിച്ചു.

ബോക്സിങ് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യനായിരുന്ന മുഹമ്മദലി അമേരിക്കയിലെ അരിസോണയിലെ ഫോണിക്സ് ആശുപത്രിയില്‍ വെച്ച് ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. മുഹമ്മദലി അമേരിക്കയില്‍ വെച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിയുന്നത് എന്ന് പറഞ്ഞാണ് ഇ പി ജയരാജന്‍ പ്രതികരണം തുടങ്ങിയത്. ജയരാജന്റെ പ്രതികരണം കേട്ട് അധികമൊന്നും ചോദിക്കാതെ അവതാരകയും ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുകയായിരുന്നു.

epjayarajan-muhammedali

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിന് വേണ്ടി സംഭാവന നല്‍കിയ താരമാക്കിയ ഇ പി ജയരാജന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്. മലപ്പുറംകാരനായ ഏതെങ്കിലും മുഹമ്മദലിയാണ് മരിച്ചത് എന്ന് കരുതിയാകും ഇ പി ജയരാജന്‍ അങ്ങനെ പറഞ്ഞതെന്നും ആളുകള്‍ കളിയാക്കുന്നു. കേരളത്തിന്റെ കായികമന്ത്രിക്ക് മുഹമ്മദ് അലിയെ പോലും അറിയില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.

ശ്വാസ കോശസംബന്ധ അസുഖത്തെ തുടര്‍ന്ന് മുഹമ്മദ് അലിയെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വളരെ നാളായി പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനായിരുന്നു മുഹമ്മദ് അലി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ന്യുമോണിയ മൂലം അദ്ദേഹത്തെ പലതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1981 ലാണ് മുഹമ്മദ് അലി തന്റെ കായിക ജീവിതം അവസാനിപ്പിച്ചത്.

English summary
Kerala Sports Minister EP Jayarajan remembers Muhammed Ali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X