എസ്എസ്എൽസി, പ്ലസ്ടു ഫലം മേയിൽ പ്രഖ്യാപിക്കും; ജൂൺ ഒന്നിന് സ്കൂൾ തുറക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്കൂള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ് 20 ന് മുന്‍പ് പി ടി എ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മധ്യവേനലവധിയ്ക്ക് ശേഷം സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്തിരുന്നു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ യോഗം വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നതിനായി കണ്ടിജന്‍സി അസിസ്റ്റന്‍സ് ഫോര്‍ സസ്റ്റനന്‍സ് ഓഫ് സ്കൂള്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതി മുഖേന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു.
സ്കൂളുകളില്‍ പി ടി എയുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനും ഉള്ള നടപടികള്‍ മെയ് 30ന് മുന്‍പ് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീന്‍ ക്യാമ്പസ് - ക്ലീന്‍ ക്യാമ്പസ് പദ്ധതി നടപ്പാക്കും.
സ്കൂളുകളിലെ പച്ചക്കറിത്തോട്ടം സ്കൂള്‍ അവധിക്കാലത്ത് നശിച്ചു പോകാതെ സംരക്ഷിക്കുന്നതിന് സ്കൂളിന് സമീപമുള്ള വിദ്യാര്‍ത്ഥികളുടെയും പ്രാദേശിക കര്‍ഷക സമൂഹത്തിന്റെയും സ്കൂളുകളിലെ വിവിധ ക്ലബ്ബുകളുടെയും അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സഹകരണത്തോടെ സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാലിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്കി.
ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. വരുന്ന അധ്യയന വര്‍ഷം വിതരണം നടത്തേണ്ട ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ എണ്ണം 2,82,47,520 ആണ്. ഇതില്‍ 1,74,60,775 പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി വിതരണം പുരോഗമിക്കുന്നുണ്ട്.
കൈത്തറി യൂണിഫോം വിതരണവും പുരോഗമിക്കുന്നു. 41.5 ലക്ഷം ഇത് തുണിയാണ് വിതരണം ചെയ്യുന്നത്. കുട്ടികള്‍ക്ക് നല്കുന്ന അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂര്‍ത്തിയായി. എല്ലാ ജില്ലകളിലും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂള്‍ പിടിഎ പ്രസിഡണ്ട് മാരുടെ യോഗം പൊതു വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ മെയ് അഞ്ചു മുതല്‍ 15 വരെ ജില്ലാതലത്തില്‍ വിളിച്ചുകൂട്ടുന്ന നടപടി ആരംഭിച്ചു.
സ്കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളോട് അനുബന്ധിച്ച് അധ്യാപക രക്ഷാകര്‍തൃ സമിതികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത പ്രീ പ്രൈമറി സ്കൂളുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും മാര്‍ച്ച് മാസം വരെയുള്ള ഓണറേറിയം വിതരണം ചെയ്തു.
എസ് എസ് എല്‍ സി യുടെയും സി ബി എസ് ഇ പത്താം ക്ലാസിന്റെയും റിസള്‍ട്ട് വരുന്നതിനനുസരിച്ച് പ്ലസ് വണ്‍ അഡ്മിഷന് നടപടികള്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി ബാച്ച് പുനക്രമിക്കുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുന്നതിന് പരമാവധി അധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കും. അവധിക്കാല രക്ഷകര്‍തൃ സംഗമം ഓരോ സ്കൂളുകളിലും സംഘടിപ്പിക്കണമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications