കാത്തിരിപ്പിൽ... എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും
കാത്തിരിപ്പിൽ... എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു, രണ്ടാം വർഷ വി എച്ച് എസ് ഇ പരീക്ഷാ തീയ്യതികൾ ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവകുട്ടിയാണ് പ്രഖ്യാപനം നടത്തുക.
വിദ്യാർത്ഥികൾക്ക് ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും പരീക്ഷയ്ക്ക് ചോദ്യങ്ങൾ ഉണ്ടാകുക. പാഠ ഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. മാർച്ച് അവസാനമോ ഏപ്രിലിലോ പരീക്ഷ നടത്താനാണ് ആലോചന എന്നാണ് വിവരം.

കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ക്ലാസുകൾ വൈകിയാണ് തുടങ്ങിയിരുന്നത്. ആയതിനാൽ തന്നെ മുഴുവൻ പാഠ ഭാഗങ്ങളും പരീക്ഷക്ക് ഉണ്ടാകില്ല. രാവിലെ ഒൻപതരക്ക് കാസർകോട് വാർത്താസമ്മേളനം നടത്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഷെഡ്യൂൾ പ്രഖ്യാപിക്കും.












Click it and Unblock the Notifications