കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ; തിയ്യതി പിന്നീട്; സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡും

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി, എസ്എസ്എല്‍സി(എച്ച്‌ഐ), ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി(എച്ച്‌ഐ), എച്ച്എസ്എസ്എല്‍സി പരീക്ഷകളില്‍ ഉപരി പഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വെച്ച് സേ പരീക്ഷ നടത്തുമെന്ന് വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സേ പരീക്ഷകളുടെ തിയ്യതി പീന്നീട് പ്രഖ്യാപിക്കും.

ഒരാള്‍ക്ക് പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. ഇതോടൊപ്പം കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷകള്‍ റഗുലറായി എഴുതാന്‍ സാധിക്കും. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളാണ് റഗുലറായി എഴുതാന്‍ സാധിക്കുക.

raveendranath

2018, 2019 വര്‍ഷങ്ങളില്‍ പരീക്ഷയെഴുതിയ പാസായ എല്ലാ വിദ്യാര്‍ത്ഥികളുടേയും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. 2020 ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സേ പരീക്ഷ കഴിഞ്ഞ ലഭ്യമാവും.

Recommended Video

cmsvideo
TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam

ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ളതായിരിക്കും 2020 ലെ സര്‍ട്ടിഫിക്കറ്റുകള്‍. തൊഴില്‍ ദാതാക്കള്‍ക്കും വിദ്യഭ്യാസ മേധാവികള്‍ക്കും പാസ്‌പോര്‍ട്ട് അധികാരികള്‍ക്കും സര്‍ട്ടിഫിക്കറ്റിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പ് വരുത്താന്‍ സാധിക്കും.

ഇത്തവണ സംസ്ഥാനത്ത് 98.82 ശതമാനമാണ് എസ്എസ്എല്‍സി വിജയം. റഗുലര്‍ വിഭാഗത്തില്‍ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,17,101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0 .71% കൂടുതലാണ്. 41906 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 37, 334 പേര്‍ക്കാണ് എ പ്ലസ് ലഭിച്ചത്.

റവന്യൂ ജില്ലകളില്‍ ഏറ്റവും അധികം വിജയ ശതമാനം പത്തനംതിട്ടയിലും- 99.71 ശതമാനവും കുറവ് വയനാടുമാണ്, 95.04 ശതമാനം. ആണ്. വിജയ ശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. 100 ശതമാനമാണ് വിജയം, കുറവ് വയനാട് 95.04ശതമാനം. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. 2736 പേര്‍ക്കാണ് ലഭിച്ചത്.

നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകളാണ്. 796 എയ്ഡഡ് സ്‌കൂളുകളും 404 അണ്‍എയ്ഡഡ് സ്‌കൂളുകളും ഇക്കൂട്ടത്തിലുണ്ട്. 637 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: ഇത്തവണ 98.82 ശതമാനം വിജയംഎസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: ഇത്തവണ 98.82 ശതമാനം വിജയം

നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടുമോ? ഉപയോഗിച്ചാൽ എന്ത് സംഭവിക്കും..!!നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടുമോ? ഉപയോഗിച്ചാൽ എന്ത് സംഭവിക്കും..!!

English summary
Kerala SSLC Exam 2020:Say Exam Date Will Announce Later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X