കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി ഫലം ഇന്ന്; ഹയര്‍സെക്കണ്ടറി പരീക്ഷ ഫലം ജൂലൈ 10ന്

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം ഇന്ന്. പരീക്ഷ ഫലം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിബിഎസ്സിയും മറ്റു ചില സംസ്ഥാനങ്ങളും പത്താം ക്ലാസ് പരീക്ഷകള്‍ പൂര്‍ത്തിയാക്കാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

sslc

ആറ് സൈറ്റുകളിലൂടെയും പി.ആര്‍.ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം.4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Recommended Video

cmsvideo
Kerala sslc results declaration | Oneindia Malayalam

ടിഎച്ച്എസ്എല്‍സി., ടിഎച്ച്എസ്എല്‍സി. (ഹിയറിങ് ഇംപേഡ്), എസ്എസ്എല്‍സി. (ഹിയറിങ് ഇംപേഡ്), എഎച്ച്എസ്എല്‍സി. എന്നിവയുടെ ഫലവും ഇന്ന് അറിയാം.

മാര്‍ച്ച് 10 ന് ആയിരുന്നു എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിച്ചത്. എന്നാല്‍ കൊവിഡ് പ്രതിരോധ നപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരീക്ഷ മാറ്റി വെക്കേണ്ടി വന്നിരുന്നു. പിന്നീട് മെയ് 26, 27, 28 തീയതികളിലാണ് കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി

ഇതാദ്യമായാണ് SSLC, പ്ലസ് 2, വൊക്കേഷണല്‍ പരീക്ഷകള്‍ ഒരേ ദിവസം ഒരേ സമയത്ത് ആരംഭിക്കുന്നത്. കടുത്ത് കൊവിഡ് ജാഗ്രത നിര്‍ദേശങ്ങളോടെയായിരുന്നു ഇത്തവണത്ത എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍.

ചൈനയില്‍ പുതിയ വൈറസ്; മഹാമാരി; മനുഷ്യരിലും കണ്ടെത്തി; മുന്‍കരുതല്‍ ഇല്ലെങ്കില്‍ അതിവേഗം പടരുംചൈനയില്‍ പുതിയ വൈറസ്; മഹാമാരി; മനുഷ്യരിലും കണ്ടെത്തി; മുന്‍കരുതല്‍ ഇല്ലെങ്കില്‍ അതിവേഗം പടരും

വിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച;രണ്ട് ജീവനക്കാര്‍ മരിച്ചു; നാല് പേര്‍ക്ക് ഗുരുതരംവിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച;രണ്ട് ജീവനക്കാര്‍ മരിച്ചു; നാല് പേര്‍ക്ക് ഗുരുതരം

ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം; ചൈനക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക്ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം; ചൈനക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ സ്ട്രൈക്ക്

English summary
SSLC Exam Result 2020 Will Announce at 2 Pm On 30 June
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X