എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 8ന്; ഹയർസെക്കന്ററി ഫലം മേയ് 9ന്; വിശദ വിവരം
തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം മേയ് എട്ടിനും ഹയർസെക്കന്ററി പരീക്ഷാ ഫലം മേയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടേയും ഫല പ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും മേയ് 9 ന് പ്രഖ്യാപിക്കും.
കഴിഞ്ഞ തവണത്തെക്കാൾ 11 ദിവസം മുൻപാണ് ഇത്തവണ എസ് എസ് എൽ സി ഫല പ്രഖ്യാപനം. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻ കുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് 19 ന് ആയിരുന്നു എസ് എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷി ഫല പ്രഖ്യാപനം മേയ് 25 ന് ആണ് നടത്തിയത്. ക്യാമ്പ് ഓഫിസർമാരടക്കം 10,500 അധ്യാപകർ പങ്കെടുത്ത് റെക്കോർഡ് വേഗത്തിലാണ് ഇത്തവണ മൂല്യനിർണയം പൂർത്തിയാക്കിയത്.
ഇക്കൊല്ലം എസ് എസ് എൽ സി പരീക്ഷാ എഴുതിയത് ,27,105 വിദ്യാർഥികളാണ്. . 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. ഏപ്രിൽ 3 മുതൽ ഏപ്രിൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക്, എൻട്രി എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി.












Click it and Unblock the Notifications