എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന്; ഫലം അറിയാൻ പല വഴികൾ
ഇക്കൊല്ലം 4.12 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. പരീക്ഷ ഫലം അംഗീകരിക്കാന്‍ ഇന്നലെ പരീക്ഷ ബോര്‍ഡ് യോഗം ചേർന്നിരുന്നു. ഇക്കൊല്ലം 4.12 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. കോവിഡ് കാലത്ത് പ്രോട്ടോക്കോള്‍ പാലിച്ച് ഏപ്രില്‍ എട്ടിന് ആരംഭിച്ച പരീക്ഷ 28ന് ആണ് അവസാനിച്ചത്. കോവിഡ് വ്യാപനത്തിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ എസ്എസ്എൽസി പരീക്ഷയാണിത്.
എസ്എസ്എൽസി ഫലം അറിയാൻ:
http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി (എച്ച്ഐ): http:/thslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in
എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in
'സഫലം 2021' എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം.
Recommended Video

ഇത്തവണ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ഫലപ്രഖ്യാപനം. കോവിഡ് സാഹചര്യത്തിൽ ഇത്തവണ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നില്ല. അതേസമയം സ്കൗട്ട് ആൻഡ് ഗൈഡ്, എൻസിസി കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമായിരുന്നെന്നും അവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നുമാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.












Click it and Unblock the Notifications