എസ്എസ്എൽസി പുനഃർമൂല്യനിർണയത്തിന് ജൂലൈ 23 വരെ അപേക്ഷിക്കാം
സംസ്ഥാനത്ത് 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം
തിരുവനന്തപുരം: എസ്എസ്എൽസി പുനഃർമൂല്യ നിർണയത്തിന് ഈ മാസം 17 മുതൽ അപേക്ഷിക്കാം. ജൂലൈ 23 ആണ് അവസാന തീയതി. സേ പരീക്ഷ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
സംസ്ഥാനത്ത് 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. സംസ്ഥാനത്തെ റെക്കോര്‍ഡ് വിജയശതമാനമാഇത്. കഴിഞ്ഞ തവണത്തേക്കാള്‍ 0.65 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 98.82 ശതമാനം വിദ്യാര്‍ത്ഥികളായിരുന്നു വിജയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് മണി മുതല്‍ വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ലഭ്യമായി തുടങ്ങും.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം-99.85. 98.13 ശതമാനം നേടിയ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 1,21,318 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷം 41906 പേര്‍ക്കായിരുന്നു എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് കിട്ടിയത്.
ഗ്രേസ് മാര്‍ക്കില്ലാതെയാണ് ഇത്തവണ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എടുത്തുപറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഇത്തവണ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നില്ല. അതേസമയം സ്കൗട്ട് ആൻഡ് ഗൈഡ്, എൻസിസി കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമായിരുന്നെന്നും അവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നുമാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications