Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ, ഹയർസെക്കൻഡറി 10ന്

പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

SSLC EXam

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയക്ക് ദിവസങ്ങൾ ഇനി ദിവസങ്ങൾ മാത്രം ബാക്കി. 2023 മാർച്ച് 9 ന് ആണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

2023 മാർച്ച് 9 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക.

4,19,554 പേർ എസ്.എസ്.എൽ.സിയും 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർസെക്കണ്ടറി പരീക്ഷയും 4,42,067 പേർ രണ്ടാം വർഷ പരീക്ഷയും എഴുതും. എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയും ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെയും നടക്കും

ഫെബ്രുവരി 15 മുതൽ 25 വരെ നടന്ന എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചതായും മന്ത്രി അറിയിച്ചു. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് ഇത്തവണ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുക.

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയ്ഡഡ്മേഖലയിൽ 1,421പരീക്ഷ സെന്ററുകളും അൺ എയ്ഡഡ്മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഈ കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

അതേസമയം, 4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ് 2022 പരീക്ഷ എഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. പരീക്ഷകൾ പൂർത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+