കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂളില്‍ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എല്ലാ പരീക്ഷകളും നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയും പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. അതേസമയം, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമായില്ല.

kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. മാറ്റിവെച്ച പന്ത്രണ്ടാം ക്ലാസ് പരീക്ഷ എന്ന് നടത്തുമെന്ന കാര്യം നിലവില്‍ വ്യക്തമാക്കിയിട്ടില്ല. പുതിയ തീയതി പിന്നീട് അറിയിക്കും. പത്താം ക്ലാസില്‍ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കിയായിരിക്കും മാര്‍ക്ക് നല്‍കുക. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൃപ്തിയില്ലെങ്കില്‍ പിന്നീട് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. ജൂണ്‍ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കും.

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

അതേസമയം, കേരളത്തില്‍ സിബിഎസ്ഇയില്‍ നിന്ന് പത്താം ക്ലാസിന് ശേഷം പതിനൊന്നാം ക്ലാസിലേക്കുള്ള സിലബസില്‍ എത്തുന്നത് 40000 കൂടുതല്‍ വിദ്യാര്‍ത്ഥികളാണ്. ഇവരെ പ്ലസ് വണ്‍ പ്രവേശനത്തില്‍ ഏതെങ്കിലും തരത്തില്‍ പിന്തള്ളപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കപ്പെടുകയും പരീക്ഷ രീതി തന്നെ സിബിഎസ്ഇ നിശ്ചയിക്കുന്ന ഒരു റാങ്കിംഗ് രീതിയിലേക്ക് മാറുകയും ചെയ്യുമ്പോള്‍ എങ്ങനെയാകും മാര്‍ക്കുകളെന്ന കാര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ ആശ

English summary
Kerala SSLC Examination: No change in the SSLC exams, it will continue on the current schedule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X