കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പരീക്ഷാച്ചൂട്! എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് തുടക്കം; പിഴവ് ആവർത്തിക്കാതിരിക്കാൻ കർശന നടപടി

കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലും. എടരിക്കോട് പികെഎംഎം ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ബുധനാഴ്ച മുതൽ തുടങ്ങും. 2935 പരീക്ഷാ കേന്ദ്രങ്ങളിലായി 4,41,103 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 1.45 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലാണ് ഇക്കുറിയും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലും. എടരിക്കോട് പികെഎംഎം ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്, 2422 പേർ. രണ്ട് വിദ്യാർത്ഥികൾ മാത്രം പരീക്ഷ എഴുതുന്ന ബേപ്പൂർ ജിആർഎഫ്ടി സ്കൂളാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന സ്കൂൾ. കേരളത്തിന് പുറമേ ഗൾഫ് രാജ്യങ്ങളിലെയും ലക്ഷദ്വീപിലെയും ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ട്.

sslcexam

കഴിഞ്ഞതവണ ചോദ്യപേപ്പർ വിവാദത്തെ ചൊല്ലി കണക്ക് പരീക്ഷ രണ്ടാമത് നടത്തിയ സാഹര്യത്തിൽ ഇക്കുറി കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വേനൽ കണക്കിലെടുത്ത് പരീക്ഷാഹാളിൽ കുടിവെള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ അഞ്ച് മുതൽ 20 വരെ നടക്കുന്ന മൂല്യനിർണ്ണയത്തിന് ശേഷം മെയ് ഏപ്രിൽ അവസാന വാരമോ മെയ് ആദ്യമോ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും.

ഹയർസെക്കൻഡറി വിഭാഗത്തിലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളും ബുധനാഴ്ച മുതലാണ് ആരംഭിക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിന് രാവിലെ 10 മുതൽ ഉച്ച വരെയാണ് പരീക്ഷ. 2067 കേന്ദ്രങ്ങളിലായി 4,76,076 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്.

പത്താംക്ലാസ് പരീക്ഷയ്ക്ക് ഷൂ നിരോധനം; വീഡിയോയും നിരീക്ഷ ക്യാമറകളുംപത്താംക്ലാസ് പരീക്ഷയ്ക്ക് ഷൂ നിരോധനം; വീഡിയോയും നിരീക്ഷ ക്യാമറകളും

കാസർകോട് പത്താം ക്ലാസുകാരന്റെ മരണം കൊലപാതകമോ? കഞ്ചാവടിക്കുന്ന കൂട്ടുകാർ! കാസർകോട് പത്താം ക്ലാസുകാരന്റെ മരണം കൊലപാതകമോ? കഞ്ചാവടിക്കുന്ന കൂട്ടുകാർ!

കാണാതായ പത്താം ക്ലാസുകാരന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ! നാല് കൂട്ടുകാർ കസ്റ്റഡിയിൽ...കാണാതായ പത്താം ക്ലാസുകാരന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ! നാല് കൂട്ടുകാർ കസ്റ്റഡിയിൽ...

English summary
sslc higher secondary examination 2018 starts from today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X