കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം തീരാറാകുന്പോള്‍ അബ്ദുറബ്ബ് കര്‍ക്കശക്കാരനായി? എസ്എസ്എല്‍സി പരീക്ഷ ഫലം ബുധനാഴ്ച

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ( 27-4-2016) പ്രഖ്യാപിയ്ക്കും. ഡിപിഐ വിഎസ് സെന്തില്‍ ആണ് പ്രഖ്യാപനം നടത്തുക. രാവിലെ 11 മണിയ്ക്കാണ് ഫലപ്രഖ്യാപനം. 4.74 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 98.57 ശതമാനം ആയിരുന്നു വിജയം.

വിജയശതമാനം ഉയരുന്നുവെന്നും വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്നും വിദ്യാഭ്യാസ വകുപ്പിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. വ്യാപക വിമര്‍ശനത്തെത്തുടര്‍ന്ന് ഇത്തവണത്തെ മൂല്യ നിര്‍ണയം കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്. മൊബൈല്‍ ഫോണില്‍ ഉള്‍പ്പടെ ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഐടി അറ്റ് സ്‌കൂള്‍

ഐടി അറ്റ് സ്‌കൂള്‍

എസ്എസ്എല്‍സി ഫലം മിനിറ്റുകള്‍ക്കകം മൊബൈല്‍ ഫോണില്‍ അറിയാന്‍ ഐടി അറ്റ് സ്‌കൂള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഐടി അറ്റ് സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെയെല്ലാം മൂന്ന് മിനിറ്റിനകം എസ്എംഎസ് ആയി ഫലം അറിയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്.

രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെ

രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെ

ITS എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ട് രജിസ്റ്റര്‍ നമ്പര്‍ ചേര്‍ത്ത് 9645221221 എന്ന നമ്പരിലേയ്ക്ക് എസ്എംഎസ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.

വെബ്‌സൈറ്റ്

വെബ്‌സൈറ്റ്

results.itschool.gov.in എന്ന വെബ് സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാം. ഇതുവരെ ഒരു ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

കോള്‍ സെന്റര്‍ വഴി

കോള്‍ സെന്റര്‍ വഴി

സര്‍ക്കാര്‍ കോള്‍ സെന്റര്‍ വഴിയും ഫലം അറിയാം. ഇതിനായി 155 300 (ബിഎസ്എന്‍എല്‍ ലാന്‍ഡ്) 0471 155 300. മറ്റ് സേവന ദാതാക്കള്‍ 0471- 2335523, 0471-211504, 0471-2115098 എന്നീ നമ്പരുകളിലേയ്ക്ക് വിളിച്ചാല്‍ ഫലം അറിയാം

English summary
Kerala SSLC Result 2016 is likely to be declared on 27th April 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X