കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയശതമാനം കൂടി, സർക്കാർ സ്കൂളുകൾക്ക് മികച്ച നേട്ടം! എ പ്ലസുകാരുടെ എണ്ണത്തിൽ മലപ്പുറം ഒന്നാമത്...

34313 വിദ്യാർത്ഥികൾക്കാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനത്തിൽ വർദ്ധനവ്. 97.84 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 95.98 ആയിരുന്നു എസ്എസ്എൽസി വിജയശതമാനം. ഇത്തവണ വിജയശതമാനം കൂടിയതിനോടൊപ്പം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണവും വർദ്ധിച്ചു.

34313 വിദ്യാർത്ഥികൾക്കാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. മലപ്പുറം ‌ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് കിട്ടിയത്. എസ്എസ്എൽസി ഫലത്തെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ഇങ്ങനെ...

വർദ്ധനവ്...

വർദ്ധനവ്...

വിജയശതമാനം കൂടിയതാണ് ഇത്തവണത്തെ എസ്എസ്എൽസി ഫലത്തിലെ ഏറ്റവും പ്രധാനകാര്യം. കഴിഞ്ഞതവണ 95.98 ആയിരുന്നുവെങ്കിൽ ഇത്തവണ 97.84 ആണ് വിജയശതമാനം. റഗുലറായി പരീക്ഷ എഴുതിയ 4,41,103 വിദ്യാർത്ഥികളിൽ 4,31,162 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പ്രൈവറ്റ് ആയി എസ്എസ്എൽസി പരീക്ഷ എഴുതിയവരിൽ 2084 പേരും വിജയം കൈവരിച്ചു.

ജില്ലകളിലൂടെ...

ജില്ലകളിലൂടെ...

എസ്എസ്എൽസി വിജയശതമാനത്തിൽ ഏറ്റവും മുന്നിലുള്ള ജില്ല എറണാകുളമാണ്. 99.12 ആണ് എറണാകുളം ജില്ലയിലെ വിജയശതമാനം. പതിവ് പോലെ വയനാട് ജില്ലയിലാണ് ഇത്തവണയും വിജയശതമാനം കുറവ്. 93.87 ശതമാനമാണ് വയനാട് ജില്ലയിലെ വിജയശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം, 99.81. ഏറ്റവും കുറവ് വയനാട് വിദ്യാഭ്യാസ ജില്ലയിലും, 93.87.

മലപ്പുറം മുന്നിൽ...

മലപ്പുറം മുന്നിൽ...

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനയുണ്ട്. ആകെ 34313 വിദ്യാർത്ഥികൾക്കാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസുകാരുള്ളത്. 2432 വിദ്യാർത്ഥികൾക്കാണ് മലപ്പുറം ജില്ലയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂളും മലപ്പുറം ജില്ലയിലാണ്. എടരിക്കോട് പികെഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ 2422 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

നൂറിന്റെ നിറവിൽ...

നൂറിന്റെ നിറവിൽ...

നൂറു ശതമാനം വിജയം നേടിയ സ്കൂളുകളുടെ പട്ടികയിൽ സർക്കാർ സ്കൂളുകൾ വൻ കുതിപ്പ് നടത്തിയെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. 517 സർക്കാർ സ്കൂളുകൾക്കാണ് ഇത്തവണ നൂറു ശതമാനം വിജയം കൈവരിക്കാനായത്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 112 സർക്കാർ സ്കൂളുകൾ കൂടുതൽ. എയ്ഡഡ് മേഖലയിൽ ഇത്തവണ 659 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. നൂറ് ശതമാനം വിജയം നേടിയ ആകെ സ്കൂളുകളുടെ എണ്ണം 1565 ആണ്.

പ്ലസ് വൺ പ്രവേശനം...

പ്ലസ് വൺ പ്രവേശനം...

എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്തവർക്കായുള്ള സേ പരീക്ഷ മെയ് 21 മുതൽ 26 വരെ നടത്തും. സേ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ ആദ്യവാരത്തിൽ തന്നെ ഉണ്ടാകും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി മെയ് അഞ്ച് മുതൽ പത്ത് വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം മെയ് ഒമ്പത് മുതൽ ആരംഭിക്കും. ഏകജാലകം വഴിയാണ് പ്ലസ് വൺ പ്രവേശനം. സെക്രട്ടേറിയേറ്ററിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഇങ്ങനെ ഫലമറിയാം...

ഇങ്ങനെ ഫലമറിയാം...

എസ്എസ്എൽസി ഫലമറിയാൻ താഴെ നൽകിയ ലിങ്കുകൾ ഉപയോഗിക്കാം...


www.keralaresults.nic.in
www.keralapareekshabhavan.in
www.bpekerala.in
www.dhsekerala.gov.in
www.results.kerala.nic.in
www.education.kerala.gov.in
www.result.prd.kerala.gov.in
www.results.itschool.gov.in.
www.result.itschool.gov.in

എസ്എസ്എൽസി പരീക്ഷാഫലം 2018; 97.84 ശതമാനം വിജയം, ഏറ്റവും വേഗത്തിൽ ഇവിടെ ഫലമറിയാം...എസ്എസ്എൽസി പരീക്ഷാഫലം 2018; 97.84 ശതമാനം വിജയം, ഏറ്റവും വേഗത്തിൽ ഇവിടെ ഫലമറിയാം...

വിവാഹദിവസം ബ്യൂട്ടിപാർലറിൽ പോയ യുവതിയുടെ മൃതദേഹം കായലിൽ! ഒരുങ്ങുന്നതിന് മുമ്പ് അവിടെ പോകണമെന്ന്... വിവാഹദിവസം ബ്യൂട്ടിപാർലറിൽ പോയ യുവതിയുടെ മൃതദേഹം കായലിൽ! ഒരുങ്ങുന്നതിന് മുമ്പ് അവിടെ പോകണമെന്ന്...

English summary
kerala sslc result 2018; more details about kerala sslc result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X