കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് എസ് എല്‍ സി പരീക്ഷാ ഫലം എങ്ങനെ അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം ഈ ആഴ്ചയില്‍ പരീക്ഷാ ഭവന്‍ പ്രസിദ്ധീകരിച്ചേക്കും. ജൂണ്‍ 10 ന് ഫലം ഔദ്യോഗികമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീയതി സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.

എസ്എസ്എല്‍സി ഫലം ജൂണ്‍ 15ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം.

sslc

റോള്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് എസ്എസ്എല്‍സി, എച്ച്എസ്ഇ ഫലങ്ങള്‍ പരിശോധിക്കാം. സ്‌ക്രീനില്‍ ദൃശ്യമാകുന്ന എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പ്‌ളസ് ടു പരീക്ഷാ ഫലങ്ങള്‍ കൂടുതല്‍ റഫറന്‍സുകള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാനുള്ള സൗകര്യവുമുണ്ട്. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

 സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കാന്‍ സിബിഐക്ക് ആകുമോ? സാധ്യത ഇങ്ങനെ സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കാന്‍ സിബിഐക്ക് ആകുമോ? സാധ്യത ഇങ്ങനെ

ഈ വര്‍ഷം 2022 മാര്‍ച്ച് 31നും ഏപ്രില്‍ 29നും ഇടയില്‍ നടത്തിയ എസ്എസ്എല്‍സി പരീക്ഷയില്‍ 4.26 ലക്ഷം വിദ്യാര്‍ഥികളാണ് ഹാജരായത്. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടന്ന പ്‌ളസ് ടു പരീക്ഷയില്‍ നാല് ലക്ഷം വിദ്യാര്‍ഥികളും പരീക്ഷയെഴുതി. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ 99.47 ശതമാനമായിരുന്നു വിജയം. എച്ച്എസ്ഇ പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.

ഉയ്യോ കണ്ണെടുക്കാനേ ആവുന്നില്ല സാം..സൂപ്പര്‍ ഹോട്ട് ലുക്കില്‍ സാമന്ത

എസ്എസ്എല്‍സി പരീക്ഷാഫലം എങ്ങിനെ പരിശോധിക്കാം?

വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults. nic.in, sslcexam. kerala.gov.in, keralapareekshabhavan. in ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ലോഗിന്‍ ചെയ്യുക.
എസ്എസ്എല്‍സി ഫലം പരിശോധിക്കാന്‍ ''കേരള SSLC ഫലം 2022'' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക, റോള്‍ നമ്പറും മറ്റ് വിവരങ്ങളും നല്‍കുക
''Submit' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
എസ്എസ്എല്‍സി ഫലം കാണാന്‍ കഴിയും
പരീക്ഷ ഫലം ഡൗണ്‍ലോഡ് ചെയ്‌തോ, പ്രിന്റ് ഔട്ട് എടുത്തോ സൂക്ഷിക്കുക

Recommended Video

cmsvideo
Dileep Entry For Nayanthara Vignesh Shivan Wedding | നയൻതാരയുടെ വിവാഹത്തിന് ദിലീപ് വന്നപ്പോൾ

English summary
Kerala SSLC Result 2022: Date And Time, How To Check The Results Online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X