എസ്എസ്എല്‍സി പരീക്ഷ ഫലം എങ്ങനെ പരിശോധിക്കാം, അറിയേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: കാത്തിരുന്ന എസ് എസ് എല്‍ സി പരീക്ഷ ഫലം ഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി ആര്‍ ചേംബറിലാണ് പ്രഖ്യാപനമുണ്ടായത്. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം 4 മണിക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും. പരീക്ഷ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ അറിയാം. ഏതൊക്കെ വെബ്‌സൈറ്റിലൂടെ ലഭ്യമാകുമെന്ന് പരിശോധിക്കാം...
keralaresults.nic.in, keralapareekshabhavan.in എന്നീ വെബ്‌സൈറ്റിലൂടെയാണ് ഫലം ലഭ്യമാകുക.
ഘട്ടം 1- മുകളില്‍ പറഞ്ഞ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഘട്ടം 2- ഹോം പേജില്‍ kerala sslc results 2022 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3- റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുക
ഘട്ടം 3- എസ് എസ് എല്‍ സി ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും
ഘട്ടം 4- ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം

അതേസമയം, 4,26,999 വിദ്യാര്‍ത്ഥികള്‍ റെഗുലര്‍ വിഭാഗങ്ങളിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും ഇത്തവണ പരീക്ഷ എഴുതിയിട്ടുണ്ട്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ് എസ് എല്‍ സി പരീക്ഷ നടന്നത്. പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്.
എസ് എസ് എല്‍ സി പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷം മികച്ച വിജയശതമാനമായിരുന്നു. 99.47 ശതമാനമായിരുന്നു വിജയ ശതമാനം. കഴിഞ്ഞ തവണത്തേത് പോലുള്ള വിജയ ശതമാനം ഇത്തവണയും ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ വിജയശതമാനം കൂടുതലായതിനാല്‍ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ഏറെയായിരുന്നു.












Click it and Unblock the Notifications