SSLC Results 2023: എസ്എസ്എല്‍സി ഫലം ഇന്ന്; നൂറുമേനി കൊയ്യുമോ..? ഫലം പരിശോധിക്കേണ്ടത് എങ്ങനെ..?
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വെകീട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പി ആര്‍ ചേംബറില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. 419128 വിദ്യാര്‍ത്ഥികള്‍ ആണ്
എസ് എസ് എല്‍ സി ഫലം കാത്തിരിക്കുന്നത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള ഫലമാണ്.
ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) എഎച്ച്എസ്എല്‍സി ഫലവും ഇന്ന് തന്നെയാണ് പ്രഖ്യാപിക്കുന്നത്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളിലായാണ് പൂര്‍ത്തിയാക്കിയത്. മൂല്യനിര്‍ണയ ക്യാംപുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 5 മുതല്‍ ആരംഭിച്ചിരുന്നു.

വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വെബ്‌സൈറ്റിലും ഫലം ദൃശ്യമാകും. പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും www.prd.kerala.gov.in എന്ന വെബ്‌സൈറ്റിലും ഫലം ലഭിക്കും. https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. എങ്ങനെയാണ് ഫലം പരിശോധിക്കുക എന്ന് നോക്കാം.
ഫലപ്രഖ്യാപനത്തിന് ശേഷം മുകളില്‍ നല്‍കിയ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹോം പേജിലെ എസ് എസ് എല്‍ സി റിസള്‍ട്ട്സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന പുതിയ വിന്‍ഡോയില്‍ രജിസ്‌ട്രേഷന്‍ നമ്പറും, ജനന തിയതിയും നല്‍കിയാല്‍ പരീക്ഷാ ഫലം കാണാം. മാര്‍ക്ക്ഷീറ്റിന്റെ പ്രിന്റ് ഔട്ട് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
മാര്‍ച്ച് 9 മുതല്‍ മാര്‍ച്ച് 29 വരെയായിരുന്നു എസ് എസ് എല്‍ സി പരീക്ഷ. 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ് ഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 1170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421 സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്.
ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ 9 സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ആണ് വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത് എരുമപ്പെട്ടി ഗവ. സ്‌കൂളിലും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയത് രാമവര്‍മപുരം സ്‌കൂളിലുമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എസ് എസ് എല്‍ സിക്ക് 99.33 ആയിരുന്നു വിജയശതമാനം.












Click it and Unblock the Notifications