Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala SSLC Result 2026: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07%

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 ആണ് വിജയശതമാനം. മന്ത്രി ഇല്ലാത്ത സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ 4,14,290 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. 4,10,456 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവുണ്ടായി.

ബെംഗളൂരു-മുംബൈ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് കേന്ദ്രം..! സൂപ്പര്‍ഫാസ്റ്റല്ല, യാത്രാസമയം 24 മണിക്കൂര്‍!!
ബെംഗളൂരു-മുംബൈ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് കേന്ദ്രം..! സൂപ്പര്‍ഫാസ്റ്റല്ല, യാത്രാസമയം 24 മണിക്കൂര്‍!!

പരീക്ഷ എഴുതിയ ആണ്‍കുട്ടികളുടെ എണ്ണം 217727 ആയിരുന്നു. അവരില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 208474 പേരാണ്. 98.93 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. 203563 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. അവരില്‍ 201982 പേര്‍ വിജയിച്ചു. പെണ്‍കുട്ടികളുടെ വിജയശതമാനം 99.22 ആണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയത് 30514 വിദ്യാര്‍ത്ഥികള്‍ക്കാണ്.

Kerala SSLC Result 2026

20771 പെണ്‍കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ആണ്‍കുട്ടികളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 9743 ആണ്. എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 60000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ലഭിച്ചിരുന്നു. വൈകീട്ട് 3.30 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് ഈ മാസം അവസാനം സേ പരീക്ഷ എഴുതാം.

പെട്രോളിനും ഡീസലിനും വില കൂട്ടി കേന്ദ്രം; ഒറ്റയടിക്ക് 3 രൂപയുടെ വര്‍ധനവ്, പുതിയ വില അറിയാം
പെട്രോളിനും ഡീസലിനും വില കൂട്ടി കേന്ദ്രം; ഒറ്റയടിക്ക് 3 രൂപയുടെ വര്‍ധനവ്, പുതിയ വില അറിയാം

ജൂണ്‍ ആദ്യവാരത്തില്‍ തന്നെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം. മാര്‍ക്കില്‍ തൃപ്തരല്ലാത്തവര്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയത്തിനോ സ്‌ക്രൂട്ടിനിക്കോ അപേക്ഷിക്കാം. പശ്ചിമേഷ്യന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ 633 കുട്ടികള്‍ക്ക് എസ് എസ് എല്‍ സി പരീക്ഷ നടത്താനായിരുന്നില്ല. ഇവര്‍ക്ക് മോഡല്‍ പരീക്ഷയുടെ മാര്‍ക്ക് മാനദണ്ഡമാക്കി നിശ്ചിത ശതമാനം ഗ്രേസ് മാര്‍ക്കുകൂടി ഉള്‍പ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോര്‍ട്ടലും 'Sabhalam KITE' എന്ന മൊബൈല്‍ ആപ്പും വഴി ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ Saphalam KITE എന്ന് നല്‍കി പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യക്തിഗത റിസല്‍ട്ടുകള്‍ക്കു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസല്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോര്‍ട്ടുകള്‍ അടങ്ങുന്ന 'Result Analysis' സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

റെക്കോഡില്‍ നിന്ന് മൂക്കുകുത്തി വീണ് സ്വര്‍ണം... വില ഇനിയും കുറയുമോ? പവന്‍ നിരക്കുകള്‍ അറിയാം...
റെക്കോഡില്‍ നിന്ന് മൂക്കുകുത്തി വീണ് സ്വര്‍ണം... വില ഇനിയും കുറയുമോ? പവന്‍ നിരക്കുകള്‍ അറിയാം...

റിസള്‍ട്ടുകള്‍ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യല്‍മീഡിയ വഴി പങ്കുവെയ്ക്കാനും ഈ വര്‍ഷം പുതുതായി സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+