എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.47 ശതമാനം വിജയം, പുതിയ റെക്കോര്‍ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. സംസ്ഥാനത്തെ റെക്കോര്‍ഡ് വിജയശതമാനമാഇത്. കഴിഞ്ഞ തവണത്തേക്കാള്‍ 0.65 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 98.82 ശതമാനം വിദ്യാര്‍ത്ഥികളായിരുന്നു വിജയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് മണി മുതല്‍ വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ലഭ്യമായി തുടങ്ങും.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം-99.85. 98.13 ശതമാനം നേടിയ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. 1,21,318 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷം 41906 പേര്‍ക്കായിരുന്നു എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് കിട്ടിയത്.

വീടിനെ അപകടത്തിലാക്കി ചാഞ്ഞ് മരം, രക്ഷയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍- ചിത്രങ്ങളിലൂടെ
കോവിഡ് രണ്ടാം തരംഗത്തിന്‍റെ ഭീഷണിക്കിടയിലായിരുന്നു ഇത്തവണ പരീക്ഷയും മൂല്യ നിര്‍ണ്ണയവും. ഗ്രെയ്സ് മാർക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഈ സാഹചര്യത്തില്‍ മൂല്യ നിര്‍ണ്ണയം ഉദാരമാക്കിയിരുന്നു. മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.
എസ്എസ്എൽസി സമ്പൂർണ്ണ പരീക്ഷാ ഫലം അറിയാൻ:
http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി (എച്ച്ഐ): http:/thslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in
എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in
'സഫലം 2021' എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications