എസ്എസ്എൽസി പരീക്ഷ ഫലം ഇന്നറിയാം; ഫലം കാത്തിരിക്കുന്നത് നാലരലക്ഷം വിദ്യാർത്ഥികൾ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഫലം വ്യാഴാഴ്ച അറിയാം. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പിആര്‍ഡി ലൈവ്' എന്ന മൊബൈല്‍ ആപ്പില്‍ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗ ത്തിലാണ് വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. മൂല്യനിര്‍ണയം ഏപ്രില്‍ 23ന് അവസാനിച്ചിരുന്നു. മാര്‍ക്ക് രേഖപ്പെടുത്തുന്നതുള്‍പ്പെടെ മറ്റു ജോലികളും ഏപ്രില്‍ അവസാനം തീര്‍ത്തിരുന്നു. മേയ് ഒന്നിന് അവധിയായതിനാലാണ് ബുധനാഴ്ച പരീക്ഷാ ബോര്‍ഡ് ചേര്‍ന്നത്.

രാവിലെ 10.30ന് നടക്കുന്ന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. സംസ്ഥാനത്താകെ നാലു ലക്ഷത്തിനാല്‍പതിനായിരത്തിലധികം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും മെയ് മൂന്നിനായിരുന്നു എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. http://keralapareekshabhavan.in, http://results.kerala.nic.in എന്നീ ലിങ്കുകളിൽ ഫലം അറിയാം.












Click it and Unblock the Notifications