Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: ഇത്തവണ 98.82 ശതമാനം വിജയം

തിരുവനന്തപുരം; എസ്എസ്എൽഎസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഇത്തവണ 98.82 ശതമാനമാണ് വിജയം. റഗുലർ വിഭാഗത്തിൽ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,17,101 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0 .71% കൂടുതലാണ്. 41906 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 37, 334 പേർക്കാണ് എ പ്ലസ് ലഭിച്ചത്.

റവന്യൂ ജില്ലകളില്‍ ഏറ്റവും അധികം വിജയ ശതമാനം പത്തനംതിട്ടയിലും- 99.71 ശതമാനവും കുറവ് വയനാടുമാണ്, 95.04 ശതമാനം. ആണ്. വിജയ ശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. 100 ശതമാനമാണ് വിജയം, കുറവ് വയനാട് 95.04ശതമാനം. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. 2736 പേർക്കാണ് ലഭിച്ചത്.

exam-results

Recommended Video

cmsvideo
    Kerala sslc results declaration | Oneindia Malayalam

    നൂറു ശതമാനം വിജയം നേടിയത് 1837 സ്കൂളുകളാണ്. 796 എയ്ഡഡ് സ്കൂളുകളും 404 അൺഎയ്ഡഡ് സ്കൂളുകളും ഇക്കൂട്ടത്തിലുണ്ട്. 637 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. ജൂലൈ രണ്ട് മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും.കോവിഡ് മൂലം പരീക്ഷ മുടങ്ങിയവർക്ക് റെഗുലറായി സേ പരീക്ഷ എഴുതാം.ഇത്തവണ സർട്ടിഫിക്കറ്റിനൊപ്പം ക്യൂ ആർ കോ‍ഡ് ഉറപ്പാക്കും.

    www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in എന്നീ സൈറ്റുകളിൽ ഫലം അറിയാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+