കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എൽസി പുനർമൂല്യനിർണ്ണയത്തിന് മെയ് അഞ്ച് മുതൽ അപേക്ഷിക്കാം, പ്ലസ് വൺ പ്രവേശനം മെയ് ഒമ്പത് മുതൽ..

പ്ലസ് വൺ പ്രവേശനത്തിന് മെയ് ഒമ്പത് ബുധനാഴ്ച മുതലാണ് അപേക്ഷ നൽകേണ്ടത്.

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എൽസി പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ മെയ് അഞ്ച് ശനിയാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് പരീക്ഷാഭാവന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് മെയ് ഒമ്പത് ബുധനാഴ്ച മുതലാണ് അപേക്ഷ നൽകേണ്ടത്. ഹയർസെക്കന്ററി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഏകജാലകം വഴിയാണ് ഇത്തവണയും അപേക്ഷ സമർപ്പിക്കേണ്ടത്. മെയ് 18 വെള്ളിയാഴ്ചയാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. എസ്എസ്എൽസി പുനർമൂല്യനിർണ്ണയം, പ്ലസ് വൺ പ്രവേശനം എന്നിവ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തുടർന്നു വായിക്കാം...

പുനർമൂല്യനിർണ്ണയം...

പുനർമൂല്യനിർണ്ണയം...

ഈ വർഷത്തെ എസ്എസ്എൽസി പുനർമൂല്യനിർണ്ണയത്തിന് മെയ് അഞ്ച് ശനിയാഴ്ച രാവിലെ മുതൽ മെയ് പത്ത് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണി വരെ അപേക്ഷ സമർപ്പിക്കാം. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapareekshabhavan.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് തുറന്നാൽ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട പ്രത്യേക ലിങ്ക് കാണാം. ഈ ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

നാല് മണിക്ക് മുൻപ്...

നാല് മണിക്ക് മുൻപ്...

പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റ് ഔട്ടും അപേക്ഷാ
ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് മെയ് 10-ന് വൈകുന്നേരം നാലുമണിക്ക് മുമ്പ് സമര്‍പ്പിക്കണം. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, സ്‌ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. പുനർമൂല്യനിർണ്ണയത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചാൽ അടച്ച ഫീസ് തിരികെ ലഭിക്കും. ഐടി വിഷയത്തിന് പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി ഉണ്ടായിരിക്കുന്നതല്ല. മെയ് പത്ത് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ശേഷം ലഭിക്കുന്നതും, അപൂർണ്ണവുമായ അപേക്ഷകൾ ഒരുകാരണവശാലും പ്രഥമാദ്ധ്യാപകർ സ്വീകരിക്കില്ല.

പ്രവേശനം...

പ്രവേശനം...

ഈ വർഷത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് മെയ് ഒമ്പത് ബുധനാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാം. ഹയർസെക്കൻഡറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഏകജാലകം വഴിയാണ് ഇത്തവണയും അപേക്ഷ സ്വീകരിക്കുന്നത്. മെയ് 18 വെള്ളിയാഴ്ചയാണ് പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമരർപ്പിക്കേണ്ട അവസാന തീയതി. കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുണ്ടായിരുന്ന പ്രോസ്പെക്ട്സ് തന്നെയാണ് ഇത്തവണയും.

 രണ്ട് അലോട്ട്മെന്റ് മാത്രം...

രണ്ട് അലോട്ട്മെന്റ് മാത്രം...

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി കഴിഞ്ഞാൽ മെയ് 25ന് ട്രെയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ സമയം അപേക്ഷയിലോ മറ്റ് വിവരങ്ങളിലോ തെറ്റുകളുണ്ടെങ്കിൽ തിരുത്താനുള്ള അവസരവും നൽകും. പിന്നീട് ജൂൺ ഒന്നിന് ഒന്നാം അലോട്ട്മെന്റും, ജൂൺ 11ന് രണ്ടാം അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ആകെ രണ്ട് അലോട്ട്മെന്റുകൾ മാത്രമേ ഇത്തവണയുള്ളു. രണ്ട് അലോട്ട്മെന്റുകളിലെയും പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂൺ 13ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഒഴിവുള്ള സീറ്റുകളിലേക്ക് ജൂൺ 21 ന് സപ്ലിമെന്ററി അലോട്ട്മെന്റും നടത്തി ജൂലായ് 19ന് പ്ലസ് വൺ പ്രവേശന നടപടികൾ അവസാനിപ്പിക്കും.

 ഐടി മിഷൻ...

ഐടി മിഷൻ...

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും അലോട്ട്മെന്റ് ലിസ്റ്റ് തയ്യാറാക്കുന്നതിനും ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന ഐടി മിഷന്റെ സഹായത്തോടെ ഉയർന്ന ശേഷിയുള്ള നാല് ക്ലൗഡ് സെർവറുകളാണ് ഹയർ സെക്കൻഡറി വകുപ്പ് പ്ലസ് വൺ പ്രവേശനത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ക്ലൗഡ് സെർവറുകളിലൂടെ ഒരേസമയം ആയിരത്തിലധികം അപേക്ഷകൾ കൈകാര്യം ചെയ്യാനാകും.

സിബിഎസ്ഇ ഫലം...

സിബിഎസ്ഇ ഫലം...

അതേസമയം, സിബിഎസ്ഇ പത്താം ക്ലാസ് ഫലം എന്ന് പുറത്തുവരുമെന്ന് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ പ്ലസ് വൺ പ്രവേശനം നീണ്ടുപോകാനും സാദ്ധ്യതയുണ്ട്. സിബിഎസ്ഇയിൽ പത്താം തരം പൂർത്തിയാക്കുന്ന ഭൂരിപക്ഷം വിദ്യാർത്ഥികളും സർക്കാർ സിലബസിലാണ് പ്ലസ് വൺ പഠനം നടത്താറുള്ളത്. അതിനാൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിക്ക് മുൻപ് സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചില്ലെങ്കിൽ രക്ഷിതാക്കൾ കോടതിയെ സമീപിച്ചേക്കും. അങ്ങനെയാണെങ്കിൽ പ്ലസ് വൺ പ്രവേശന നടപടികളിലും തീയതികളിലും മാറ്റംവരാനും സാദ്ധ്യതയുണ്ട്.

വിജയശതമാനം കൂടി, സർക്കാർ സ്കൂളുകൾക്ക് മികച്ച നേട്ടം! എ പ്ലസുകാരുടെ എണ്ണത്തിൽ മലപ്പുറം ഒന്നാമത്...വിജയശതമാനം കൂടി, സർക്കാർ സ്കൂളുകൾക്ക് മികച്ച നേട്ടം! എ പ്ലസുകാരുടെ എണ്ണത്തിൽ മലപ്പുറം ഒന്നാമത്...

കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് താൻ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം! നിരപരാധിയാണ്...കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് താൻ മുത്തച്ഛനെ പോലെയെന്ന് മുഖ്യപ്രതി സാഞ്ചിറാം! നിരപരാധിയാണ്...

English summary
kerala sslc revaluation and plus one admission application process.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X