Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ സമ്മേളനം 25 മുതല്‍: ബജറ്റ് ഫെബ്രുവരി 5 ന്, പ്രധാന ബില്ലുകളും പരിഗണനയില്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സഭാ സമ്മേളനം മാർച്ച് 27 വരെ ആകെ 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി 29, 30, 31 തീയതികളിൽ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയും ഫെബ്രുവരി 5ന് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും നടക്കുമെന്ന് സ്പീക്കർ അറിയിച്ചു.

ഫെബ്രുവരി 6 മുതൽ 11 വരെയുള്ള തീയതികളിൽ സഭ ചേരുന്നില്ല. തുടർന്ന് ഫെബ്രുവരി 12 മുതൽ 14 വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ധനാഭ്യാർത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതൽ 25 വരെയുള്ള കാലയളവിൽ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേരും. ഫെബ്രുവരി 26 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ 13 ദിവസം, 2024-25 സാമ്പത്തിക വർഷത്തെ ധനാഭ്യാർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസ്സാക്കുന്നതിനായും നീക്കിവെച്ചിട്ടുണ്ടെന്നു സ്പീക്കർ പറഞ്ഞു.

 kerala-assembley

നിലവിലുള്ള കലണ്ടർ പ്രകാരം ഗവൺമെന്റ് കാര്യത്തിനായി 5 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്. 2023- 24 സാമ്പത്തിക വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2024- 25 സാമ്പത്തിക വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകൾ ഈ സമ്മേളനത്തിൽ പാസ്സാക്കേണ്ടതുണ്ട്. ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരിമാനിക്കും.

ഓർഡിനൻസിനു പകരമായി 2024- ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബിൽ, 2024- ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2024- ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, എന്നിവ ഈ സമ്മേളനകാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകളാണെന്ന് സ്പീക്കർ പറഞ്ഞു.

2023- ലെ കേരള വെറ്റേറിനറിയും ജന്തുശാസ്ത്രവും സർവ്വകലാശാല (ഭേദഗതി) ബിൽ, 2023- ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബിൽ, 2023- ലെ ക്രിമിനൽ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബിൽ, 2023- ലെ കേരള പൊതുരേഖ ബിൽ, 2024- ലെ മലബാർ ഹിന്ദു മത ധർമ്മസ്ഥാപനങ്ങളും എൻഡോവ്മെന്റുകളും ബിൽ എന്നിവയാണ് പരിഗണിക്കാനിടയുള്ള മറ്റു ബില്ലുകൾ. നടപടികൾ പൂർത്തീകരിച്ച് മാർച്ച് 27 ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+