കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് നിവിന്‍ പോളിയ്ക്ക് പുരസ്‌കാരം; ജൂറി വ്യക്തമാക്കുന്നു

  • By Aswini
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തോട് പലര്‍ക്കും എതിര്‍പ്പുണ്ട്. മികച്ച നടനോ നടിയ്‌ക്കോ ഉള്ള പുരസ്‌കാരം സ്വീകരിക്കാന്‍ മാത്രമുള്ള അഭിനയ മികവൊന്നും നിവിന്‍ പോളിയും നസ്‌റിയ നസീമും ഇപ്പറഞ്ഞ ചിത്രങ്ങളില്‍ നടത്തിയിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍.

ഉള്ളുള്ള കഥാപാത്രങ്ങളൊന്നും ഇരുവര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല എന്നൊക്കെ വിമര്‍ശിക്കുന്നവര്‍ക്ക് ജൂറി ക്യത്യമായ മറുപടി നല്‍കുന്നു. ഓരോരുത്തരുടെയും കഴിവുകള്‍ പ്രത്യേകം വിലയിരുത്തിയാണ് ഇവരെ പുരസ്‌കാരത്തിന് പരിഗണിച്ചത്. എന്തുകൊണ്ട് എന്നത് തുടര്‍ന്ന് വായിക്കൂ...

നിവിന്‍ പോളിയ്ക്ക്

നിവിന്‍ പോളിയ്ക്ക്

മികച്ച നടനുള്ള പുരസ്‌കാരമാണ് നിവിന്‍ പോളി നേടിയത്. പാത്രാവിഷ്‌ക്കാരത്തില്‍ അവനവനെ ത്യജിച്ചുള്ള പകര്‍ന്നാട്ടത്തിലെ അനായാസതയ്ക്കാണ് നിവിന്‍ പോളിയെ പരിഗണിച്ചതത്രെ

സുദേവ് നായര്‍

സുദേവ് നായര്‍

കഥാപാത്രത്തിന്റെ നിശിത തീഷ്ണ ഭാവങ്ങളെ അരികുകളില്‍ വരെ സൂക്ഷമമായി നിവേശിപ്പിച്ചുകൊണ്ടുള്ള പ്രകാശനത്തിനാണ് സുദേവിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി വ്യക്തമാക്കി

മികച്ച സംവിധായകന്‍

മികച്ച സംവിധായകന്‍

ജഡബന്ധിതമായ ജീവിതത്തെ തുടര്‍യാനത്തില്‍ ആത്മീയതയുടെ വെളിപാടുകളായി പരിണമിച്ചുണര്‍ത്തിയ ദൃശ്യാവിഷ്‌ക്കാര വൈഭവത്തിനാണ് സനല്‍ കുമാര്‍ ശശിധരന് പുരസ്‌കാരം. ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് സനല്‍ കുമാര്‍ ശശിധരന് പുരസ്‌കാരം

മികച്ച സിനിമ

മികച്ച സിനിമ

കഥാതഥത്തിന്റെ ചോരനേരുതേമ്പിനില്‍ക്കുന്ന പ്രമേയത്തിന്റെ ദൃശ്യാവിഷ്‌കാരമികവ് ആദരണീയം എന്നു പറഞ്ഞുകൊണ്ടാണ് ജയരാജിന്റെ ഒറ്റാല്‍ എന്ന ചിത്രത്തിന് മികച്ച സിനിമയിക്കുള്ള പുരസ്‌കാരം നല്‍കുന്നത്

മികച്ച തിരക്കഥാകൃത്ത്

മികച്ച തിരക്കഥാകൃത്ത്

മൂന്ന് ധാരകളായി പതഞ്ഞൊഴുകുന്ന ജീവിതച്ചാലുകളെ ഒന്ന് ഒന്നിന്റെ അനുബന്ധവും പൂരകവുമാക്കി നിവേശിപ്പിക്കുന്ന എഴുത്തുവഴിയില്‍ വിളങ്ങിയ കാഴ്ച സ്രോതസുകളുടെ മികവിനാണ് അഞ്ജലി മേനോന് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം പരിഗണിച്ച് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നല്‍കുന്നത്.

പ്രത്യേക ജൂറി പരമാര്‍ശം

പ്രത്യേക ജൂറി പരമാര്‍ശം

വണ്‍സ് അപ്പോണ്‍ എ ടൈ ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രതാപ് പോത്തിന് ജൂറിയുടെ പ്രത്യക പരമാര്‍ശമുണ്ട് (ഈ ചിത്രം റിലീസ് ചെയ്‌തോ എന്ന് പോലും വ്യക്തമല്ല) കഥാപാത്രത്തിന്റെ ഉള്ളടക്കത്തിലെ നീറ്റലുകളെ ഉറഞ്ഞാടി പ്രകാശിപ്പിച്ചതിലെ അസാധാരണ കൃത്യതയ്ക്കാണത്രെ പ്രതാപ് പോത്തന് പ്രത്യേക പരമാര്‍ശം

English summary
Kerala state Award 2014: Jury describes the award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X