സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം-മലബാറിന്റെ അഭിമാനമായി നക്ഷത്ര
വടകര: ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നക്ഷത്ര മനോജ് വടകരയുടെ താരത്തിളക്കമായി മാറി. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നക്ഷത്ര, അനാമിക-മനോജ് -വിജിഷ ദമ്പതികളുടെ മൂത്ത മകളാണ്. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത്, ബിജു മേനോന്‍ നായകനായ രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ ബിജു മേനോന്റെ മകളായാണ് നക്ഷത്ര വേഷമിട്ടത് .
പ്ലസ് ടുവിന്റെ വ്യാഴാഴ്ച്ചത്തെ പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വരുമ്പോഴാണ് അദ്ധ്യാപകരില്‍ നിന്ന് അവാര്‍ഡ് ലഭിച്ച വിവരം അറിയുന്നത്. മത്സ്യ വില്‍പ്പനക്കാരനായ മനോജിന്റെ വരുമാനത്തിലൂടെയാണ് ഇവരുടെ കുടുംബം കഴിയുന്നത്. മത്സ്യ വില്‍പ്പനയ്ക്ക് ശേഷം കിട്ടുന്ന ഒഴിവ് സമയങ്ങളില്‍ മനോജ് നാടക രചന നടത്താറുണ്ട്. പിതാവ് എഴുതിയ നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണ് നക്ഷത്ര തന്റെ കലാപ്രവര്‍ത്തനം തുടങ്ങിയത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന ഓഡിയേഷന്‍ ക്യാമ്പില്‍ നിന്നുള്ള സെലക്ഷനിലൂടെയാണ് സിനിമയിലെത്തുന്നത്.

അച്ഛനും അമ്മയും മുത്തം കൊടുക്കുന്നു
പയ്യോളി, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് ഇതിന്റെ ഷൂട്ടിംഗ്. ഭാഗികമായി പണി പൂര്‍ത്തിയായ കൊച്ചു വീട്ടിലാണ് ഈ കൊച്ചു കലാകാരി താമസിക്കുന്നത്. ലോണ്‍ എടുത്തിട്ടാണ് വീടിന്റെ പണി ഇത്രയും പൂര്‍ത്തിയാക്കിയാതെന്ന് മനോജ് പറഞ്ഞു.. ഇങ്ങനെ ജീവിതത്തിലെ പ്രാരാബ്ധങ്ങൾ ക്കിടയിലാണ് നക്ഷത്ര മിന്നും താരമായത്.


സഹപാഠികൾ അനുമോദിക്കുന്നു
പിതാവ് രചിച്ച നാടകത്തിലഭിനയിച്ചുള്ള പരിചയമാണ് സിനമയിലേക്ക് ചേക്കേറാന്‍ അവസരമൊരുക്കിയത്. അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും എന്നാല്‍ അഭിനയ മികവ് കാണിക്കാന്‍ കഴിഞ്ഞതായും നക്ഷത്ര പറഞ്ഞു. അവാര്‍ഡ് വിവരം അറിഞ്ഞതോടെ നാട്ടുകാരും, സഹപാഠികളും നക്ഷത്രയുടെ കീഴൽ മുക്കിലെ മുഖച്ചിത്രമെന്ന വീട്ടിലെത്തി അഭിനന്ദിച്ചു. നാടക അഭിനയത്തിലെ കഠിന പ്രയത്നമാണ് സിനിമയിലും അഭിനയമികവ് കാണിക്കാന്‍ കഴിഞ്ഞതെന്ന് നക്ഷത്രയുടെ കലാരംഗത്തെ ഗുരു കൂടിയായ പിതാവായ മനോജ് പറഞ്ഞു.












Click it and Unblock the Notifications