കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 1000 കോടി..പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രബജറ്റിന് പിന്നാലെ കേരള ബജറ്റും. ജി എസ് ടി നിലവില്‍ വന്ന ശേഷമുള്ള ആദ്യത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇന്ന് അവതരിപ്പിക്കുകയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റാണ് ഇത്. ബജറ്റ് വിശദാംശങ്ങളിലേക്ക്...

thomasisaac

Newest First Oldest First
11:42 AM, 2 Feb

കേരള ബാങ്ക് ഈ വര്‍ഷം. സഹകരണ ബാങ്കുകള്‍ യോജിപ്പിക്കും.
11:40 AM, 2 Feb

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്ക് നിയന്ത്രണ വരും. സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും നിയന്ത്രണം. പുതിയ തസ്തികകളില്ല. ചെലവ് ചുരുക്കലിനും നടപടി.
11:34 AM, 2 Feb

ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടി.സേവന നിരക്ക് അഞ്ച് ശതമാനം കൂട്ടി
11:29 AM, 2 Feb

പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കെതിരെ നടപടിയില്ല. പിഴയടച്ച് നിയമ നടപടി ഒഴിവാക്കാം
11:26 AM, 2 Feb

മദ്യത്തിനുള്ള നികുതിയില്‍ വര്‍ധനവ് മദ്യത്തിന് വിലകൂടും സെസ് ഒഴിവാക്കി വില്‍പന നികുതി കൂട്ടി. ബിയറിന്‍റെ നികുതി 100 ശതമാനം. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 200 ശതമാനം നികുതി. അതിന് മുകളില്‍ 210 ശതമാനം നികുതി.
11:23 AM, 2 Feb

ഇതര സംസ്ഥാന തൊഴിലാളികളെ ഇനി അതിഥി തൊഴിലാളികളായി കാണും
11:19 AM, 2 Feb

ലോക കേരള സഭയ്ക്ക് 19 കോടി
11:18 AM, 2 Feb

ശബരിമല മാസ്റ്റര്‍ പ്ലാനിന് 28 കോടി
11:15 AM, 2 Feb

സാംസ്കാരിക മേഖലയ്ക്ക് 144 കോടി
11:15 AM, 2 Feb

ഗെയ്ല്‍ പൈപ് ലൈന്‍ കടന്നു പോകുന്ന മേഖലയില്‍ സിറ്റി ഗ്യാസ് മാതൃകയില്‍ ഗ്യാസ് വിതരണം.
11:10 AM, 2 Feb

ബജറ്റില്‍ എകെജി സ്മാരകത്തിന് 10 കോടി. എകെജിയുടെ സംഭാവന പുതുതലമുറ അറിയണമെന്ന് ധനമന്ത്രി
11:03 AM, 2 Feb

കെഎസ്ആര്‍ടി പെന്‍ഷനായി പുതിയ സംവിധാനം.പെന്‍ഷന്‍ വിതരണ മുടങ്ങാതിരിക്കാന്‍ സഹകരണ ബാങ്കുകളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിക്കു.
10:55 AM, 2 Feb

കെഎസ്ആര്‍ടിസിക്ക് ഉപാധികളോടെ 1000 കോടി.പെന്‍ഷന്‍ കുടിശിക മാര്‍ച്ചിനകം തീര്‍ക്കും. കെഎസ്ആര്‍ടിസി മൂന്ന് ലാഭ കേന്ദ്രങ്ങളാക്കും. 1000 കെഎസ്ആര്‍ടിസി ബസുകള്‍ ഉടന്‍ നിരത്തിലിറക്കും
10:52 AM, 2 Feb

റോഡുകള്‍ക്കും പാര്‍ക്കുകള്‍ക്കും 1454 കോടി
10:43 AM, 2 Feb

സ്റ്റാര്‍ട്ട് അപ്പ് മിഷന് 80 കോടി. കെഎസ്ഡിപിക്ക് അനുബന്ധമായി വ്യവസായ പാര്‍ക്ക്
10:39 AM, 2 Feb

2015 ലെ ഭൂനികുതി പുനസ്ഥാപിക്കും. ലക്ഷ്യം വെയ്ക്കുന്നത് 100 കോടി രൂപയുടെ അധിക വരുമാനം. നേരത്തേ എതിര്‍പ്പിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതിയാണിത്.
10:36 AM, 2 Feb

തരിശ് ഭൂമിയിലെ നെല്‍കൃഷിക്ക് 12 കോടി
10:34 AM, 2 Feb

നാളികേര കൃഷിക്ക് 50 കോടി. വിള ആരോഗ്യം ഉറപ്പാക്കുന്നതിന് 54 കോടി. മൃഗസംരക്ഷണത്തിന് 330 കോടി. ക്ഷീരവികസനത്തിന് 107 കോടി.
10:31 AM, 2 Feb

2015 ലെ ഭൂനികുതി പുനസ്ഥാപിക്കും. ഭൂനികുതി കൂട്ടി
10:24 AM, 2 Feb

ബാംബു കോര്‍പ്പറേഷന് 10 കോടി. കൈത്തറി മേഖലയ്ക്ക് 150 കോടി
10:20 AM, 2 Feb

കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി. ആയിരം ചകിരി മില്ലുകള്‍. തയര്‍ തൊഴിലാളികള്‍ക്ക് 600 റൂപ ദിവസക്കൂലി
10:18 AM, 2 Feb

എസ് സി എസ് ടി വിഭാഗത്തിന് 2859 കോടി
10:15 AM, 2 Feb

അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം കൂട്ടി.
10:04 AM, 2 Feb

സ്ത്രീ സുരക്ഷയ്ക്കായി പദ്ധതി. അക്രമം തടയാന്‍ 50 കോടി. കൊച്ചിയില്‍ ഷീ ലോഡ്ജ്. അതിക്രമങ്ങള്‍ അതിജീവിക്കുന്നവര്‍ക്ക് മൂന്ന് കോടി.ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിന് 30 കോടി രൂപ
10:02 AM, 2 Feb

എന്‍റോസള്‍ഫാന്‍ പാക്കേജിന് 50 കോടി.സ്പെഷ്യല്‍ ബഡ്സ് സ്കൂള്‍ നവീകരണത്തിന് 43 കോടി.
10:00 AM, 2 Feb

വനിതാ ക്ഷേമത്തിനായി 1267 കോടി
9:56 AM, 2 Feb

ഭിന്നശേഷിക്കാര്‍ക്കായി 289 കോടി.
9:54 AM, 2 Feb

അനര്‍ഹരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കും. ക്ഷേമപെന്‍ഷനുകള്‍ക്ക് കര്‍ശന മാനദണ്ഡം ഏര്‍പ്പെടുത്തും. അര്‍ഹത ഇല്ലാത്തവര്‍ പെന്‍ഷന്‍ വാങ്ങിയാല്‍ തിരിച്ചടയ്ക്കേണ്ടി വരും.
9:50 AM, 2 Feb

സ്കൂളുകളില്‍ ഡിജിറ്റലൈസേഷന്‍.4775 സ്കൂളുകളില്‍ 40,000 സ്മാര്‍ട് ക്സാസുകള്‍. എല്‍പി യുപി സ്കൂളുകളില്‍ കന്പ്യൂട്ടലര്‍ ലാബുകള്‍ക്ക് 300കോടി കിഫ്ബി വഴി നല്‍കും.
9:50 AM, 2 Feb

ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപയുടെ വര്‍ധന
READ MORE

English summary
Kerala state Budget 2018: What to watch out for Dr.T.M.Thomas Isaac budget speech live reports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X