സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും സതീശന്‍.വിശ്വാസ്യതയില്ലാത്ത ബജറ്റെന്നും പ്രതിപക്ഷ നേതാവ്
Mar 11, 2022, 12:36 pm IST
സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ വകുപ്പുകളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ തുന്നിചേര്‍ത്ത് വെച്ച ബജറ്റെന്ന് വിഡി സതീശന്‍. കഴിഞ്ഞ ബജറ്റിലെ ഒരു പ്രഖ്യാപനവും നടന്നിട്ടില്ലെന്നും സതീശന്‍
Mar 11, 2022, 12:30 pm IST
ജി എസ് ടി കുടിശ്ശിക അടയ്ക്കാന്‍ സാവകാശം നല്‍കും
Mar 11, 2022, 11:58 am IST
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളെ കാണുന്നു. യുദ്ധത്തിനും തെരഞ്ഞെടുപ്പിനുമിടയിലും ബജറ്റിന്റെ പ്രാധാന്യം മാധ്യമങ്ങള്‍ ജനങ്ങളിലെത്തിച്ചതിന് നന്ദിയെന്ന് മന്ത്രി
Mar 11, 2022, 11:52 am IST
കൂടുതല്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും
Mar 11, 2022, 11:29 am IST
ബജറ്റ് അവതരണം അവസാനിച്ചു
Mar 11, 2022, 11:27 am IST
2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ്
റവന്യു വരവ്- 1,34,097.80 കോടി
റവന്യൂ ചെലവ്- 1,57,065.89 കോടി
റവന്യൂ കമ്മി-22968.09 കോടി
Mar 11, 2022, 11:25 am IST
2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റ്
റവന്യൂ വരവ്- 1,17,888.16 കോടി രൂപ
റവന്യൂ ചെലവ്-1,49,803.21 കോടി രൂപ
റവന്യൂ കമ്മി- 23,176.05 കോടി രൂപ
Mar 11, 2022, 11:20 am IST
ജിഎസ്ടി ഭേദഗതിയ്ക്ക് സമാനമായ ഭേദഗതി. 2 വര്‍ഷം വരെയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചു. പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി വര്‍ധിപ്പിക്കും
10 കോടി അധിക വരുമാനം ലക്ഷ്യം. പ്രളയസെസ് അധികം അടച്ചവര്‍ക്ക് റീ ഫണ്ട്
പൊലീസിന്റെ വിവിധ പദ്ധതികള്‍ക്ക് 149 കോടി രൂപ. എക്‌സൈസ് വകുപ്പിന് 10.5 കോടി രൂപ
Mar 11, 2022, 11:10 am IST
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മഴവില്‍ പദ്ധതിയ്ക്ക് 50 കോടി രൂപ
Mar 11, 2022, 11:09 am IST
സംയോജിത ശിശു വികസന പദ്ധതിയ്ക്ക് 158 കോടി രൂപ. കൊവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സഹായം. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിയ്ക്കും 18 വയസ് തികയുന്നത് വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. ഇതിനായി ഈ വര്‍ഷം 2 കോടി രൂപ നീക്കിവെക്കും
Mar 11, 2022, 11:05 am IST
അംഗനവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തും. ആഴ്ചയില്‍ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും അംഗനവാടി കുട്ടികള്‍ക്ക് നല്‍കും
Mar 11, 2022, 11:03 am IST
വനിതാ ശിശു വികസന മേഖലയിലെ നിര്‍ഭയ പദ്ധതിയ്ക്ക് 9 കോടി രൂപ. ലിംഗാവബോധത്തിന് ഒരു കോടി രൂപ. വനിതാ ശാക്തീകരണത്തിന് 14 കോടി. ജെന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപ
Mar 11, 2022, 10:59 am IST
ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തും. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി രൂപ. കാന്‍സര്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് നടപടി. ആര്‍സിസിയ്ക്ക് 81 കോടി
Mar 11, 2022, 10:58 am IST
പെണ്‍കുട്ടികളുടെ വിവാഹസഹായത്തിന് 83.39 കോടി രൂപ. പട്ടികജാതി വികസനത്തിന് 1935 കോടി. മാധ്യമ അക്കാദമിയ്ക്ക് 7.4 കോടി രൂപ
Mar 11, 2022, 10:55 am IST
യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ ഭാഗമായി നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങരുത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. സര്‍ട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സഹായിക്കും. നോര്‍ക്കയുടെ പ്രത്യേക സെല്‍ ഇതിനായി ഏര്‍പ്പെടുത്തും. ഇതിന്റെ ആവശ്യങ്ങള്‍ക്ക് 10 കോടി രൂപ അനുവദിക്കും
Mar 11, 2022, 10:46 am IST
ചെറുശ്ശേരി സ്മാരകത്തിന് രണ്ട് കോടി
എം എസ് വിശ്വനാഥന്‍ സ്മാരകത്തിന് രണ്ട് കോടി
Mar 11, 2022, 10:45 am IST
മലയാള സിനിമ വ്യവസായ മ്യൂസിയം തുടങ്ങും
Mar 11, 2022, 10:43 am IST
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 7 കോടി. പൊതുവിദ്യാഭ്യാസ മേഖലയുടെ
അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപ. ഭിന്നശേഷി വികസനത്തിന് 15 കോടി
Mar 11, 2022, 10:36 am IST
ചാമ്പ്യൻസ് വള്ളംകളി 12 ഇടങ്ങളിൽ, കൊച്ചി ജലമെട്രോ പദ്ധതിക്ക് 150 കോടി
Mar 11, 2022, 10:35 am IST
20 ജംഗ്ഷനുകൾ വികസിപ്പിക്കാൻ 200 കോടി, ഇക്കോ ടൂറിസം പ്രോത്സാഹനത്തിന് 10 കോടി
Mar 11, 2022, 10:33 am IST
സഞ്ചരിക്കുന്ന റേഷൻ കടകൾ വരുന്നു, എല്ലാ മണ്ഡലങ്ങളിലേയും പ്രധാന കേന്ദ്രങ്ങളിൽ
Mar 11, 2022, 10:33 am IST
കെഎസ്ആർടിസിക്ക് 1000 കോടി, കാരവൻ പാർക്കുകൾക്ക് അഞ്ച് കോടി
Mar 11, 2022, 10:33 am IST
6 പുതിയ ബൈപാസ്സുകൾക്ക് കിഫ്ബി വഴി 200 കോടി
Mar 11, 2022, 10:29 am IST
ഭൂമി ഏറ്റെടുക്കലിന് വേണ്ടി പ്രാഥമികമായി 2000 കോടി കിഫ്ബിയിൽ നിന്ന്
Mar 11, 2022, 10:27 am IST
ഇലക്ട്രിക് റെയിൽ ഏറ്റവും പരിസ്ഥിതി സൌഹൃദപരമായ യാത്രാ സൌകര്യമാണ്. 63941 പ്രതീക്ഷിത ചിലവിലാണ് കെ റെയിൽ
Mar 11, 2022, 10:26 am IST
കെ റെയിൽ പദ്ധതിക്ക് കേന്ദ്രം വേഗത്തിൽ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി
Mar 11, 2022, 10:25 am IST
കശുവണ്ടി മേഖലയ്ക്ക് 30 കോടി, ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾക്ക് 75 കോടി
READ MORE
9:36 PM, 10 Mar
സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നാളെ അവതരിപ്പിക്കും.
9:37 PM, 10 Mar
രാവിലെ 9 മണിക്ക് തന്നെ ബജറ്റ് അവതരണം ആരംഭിക്കും
9:37 PM, 10 Mar
കേരളത്തിന് വേണ്ട അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികളും പുതിയ നികുതി നിർദേശങ്ങളും ബജറ്റിലുണ്ടാകും.
9:38 PM, 10 Mar
പ്രളയത്തിലും കോവിഡിലും കേരളത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോൾ കടബാധ്യത 3.27 ലക്ഷം കോടിയാണ്. ഈ സാഹചര്യം മറികടക്കുന്ന രീതിയിലായിരിക്കും ബജറ്റ്.
7:31 AM, 11 Mar
വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നയം സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചേക്കും. തോട്ടങ്ങളില്‍ ഫലവര്‍ഗങ്ങള്‍ ഉത്പാദിപ്പിച്ച് വൈനും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കാനാണ് പദ്ധതി
7:31 AM, 11 Mar
ക്ഷേമപെന്ഷന് 1600 രൂപയില്‍നിന്ന് 1700 രൂപയാക്കാന്‍ സാധ്യത
8:03 AM, 11 Mar
സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ അവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വെക്കും
8:11 AM, 11 Mar
സംരഭകത്വം പ്രോത്സാഹിപ്പിക്കാനും വ്യവസായ മുന്നേറ്റത്തിനും മുന്‍ഗണന നല്‍കുന്നതായിരിക്കും ബജറ്റ്
8:20 AM, 11 Mar
അച്ചടി പൂര്‍ത്തിയാക്കിയ ബജറ്റ് ധനമന്ത്രി ഏറ്റുവാങ്ങി. ബജറ്റിന്റെ അച്ചടി പൂര്‍ത്തിയാക്കി ഇന്ന് രാവിലെ 7.30 ഓടെ ധനമന്ത്രിയുടെ വീട്ടില്‍ എത്തിച്ചിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് അച്ചടി വകുപ്പില്‍ നിന്ന് ധനകാര്യ വകുപ്പിലെ ഉനന്ത ഉദ്യോഗസ്ഥര്‍ ബജറ്റ് ധനകാര്യ മന്ത്രിയുടെ വീട്ടില്‍ എത്തിച്ചത്
8:27 AM, 11 Mar
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഔദ്യോഗിക വസതിയില്‍ നിന്നിറങ്ങി.ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ ലക്ഷ്യം വെച്ചുള്ള ബജറ്റെന്ന് മന്ത്രി. കേരളത്തിന്റെ പുരോഗതിയ്ക്ക് ഊന്നല്‍ നല്‍കും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത ബജറ്റായിരിക്കുമെന്ന് ധനമന്ത്രി മാധ്യമങ്ങളോട്.
8:38 AM, 11 Mar
ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിയമസഭയിലെത്തി
9:01 AM, 11 Mar
സ്പീക്കര്‍ എം ബി രാജേഷ് നിയമസഭയിലെത്തി. ബജറ്റ് അവതരണ നടപടികള്‍ തുടങ്ങി
9:04 AM, 11 Mar
സംസ്ഥാനത്തിന്റെ പൊതുസാമ്പത്തിക അവസ്ഥ വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന് മേല്‍ പ്രീ ബജറ്റ് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവലോകന റിപ്പോര്‍ട്ട് നേരത്തെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വിഡി സതീശന്‍
9:10 AM, 11 Mar
കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചു. കൊവിഡ് ഒറ്റപ്പെടലില്‍ നിന്ന് കൂടിച്ചേരലിലേക്ക് സമൂഹം വരുന്നത് പ്രതീക്ഷ നിര്‍ഭരമെന്ന് മന്ത്രി
9:12 AM, 11 Mar
റഷ്യ-യുക്രൈന്‍ യുദ്ധം ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കാലാവസ്ഥാ വ്യതിയാനത്തിന്റേയും പ്രകൃതി ദുരന്തത്തിന്റേയും പ്രതിസന്ധികള്‍ക്കിടെ യുദ്ധമുണ്ടാകുന്നത് നിരാശാജനകമെന്ന് മന്ത്രി
9:13 AM, 11 Mar
ആഗോള സമാധാന സെമിനാറിന് രണ്ട് കോടി
9:17 AM, 11 Mar
ബജറ്റില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം. ഫെഡറല്‍ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹനിക്കുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി കുറയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ല
വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കായി 2000 കോടി രൂപ അനുവദിക്കും.
9:23 AM, 11 Mar
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂല മാറ്റം. സര്‍വകലാശാലകള്‍ക്ക് 200 കോടി. സഹായം നല്‍കുക കിഫ്ബി വഴി
9:26 AM, 11 Mar
സര്‍വകലാശാലകളില്‍ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സൗകര്യം. 1500 പുതിയ ഹോസ്റ്റലുകള്‍. ഹോസ്റ്റലുകള്‍ നവീകരിക്കാന്‍ 100 കോടി രൂപ. ഹൃസ്വകാല കോഴ്സുകള്‍ക്ക് 20 കോടി
9:31 AM, 11 Mar
മെഡിക്കല്‍ ടെക് ഇന്നോവേഷന്‍ 100 കോടി.ജിനോമിക് ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ 500 കോടി, ആദ്യഘട്ടമായി 50 കോടി വിലയിരുത്തി. മൈക്രോ ബയോബ് ഗവേഷണത്തിന് അഞ്ച് കോടി. 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് അവതരിപ്പിക്കും. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്
9:32 AM, 11 Mar
കെ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക വിതരണ നിയമം
ന്യൂട്ടാഫ്യൂട്ടിക്കല് രൂപരേഖയ്ക്ക് 25 ലക്ഷം
9:34 AM, 11 Mar
വര്‍ക്ക് ഫ്രം ഹോം പോലെ വര്‍ക്ക് നിയര്‍ ഹോം സാധ്യത പരിശോധിക്കും
തൊഴിലെടുക്കുന്ന വീട്ടമ്മമാര്‍ക്ക് സഹായകരമാകും
ഇതിനായി 50 കോടി രൂപ നീക്കിവെക്കും
ഐടി പാര്‍ക്കുകളില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍
വിവര സാങ്കേതിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍
നാല് പുതിയ ഐടി ഇടനാഴികള്‍
നിലവിലെ ഐടി ഇടനാഴികള്‍ വിപുലീകരിക്കും
9:42 AM, 11 Mar
പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പനങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കും
അതില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും
തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മൂല്യവര്‍ധിത വസ്തുക്കളും ഉല്പാദിപ്പിക്കാന് രണ്ട് കോടി രൂപ
9:46 AM, 11 Mar
ഏഴ് ജില്ലകളില്‍ അഗ്രി ടെക് സ്ഥാപനങ്ങള്‍.റോഡ് ടാറിംഗില്‍ റബര്‍ മിശ്രിതത്തിനായി 50 കോടി
തൊഴില്‍ നിയമം പരിഷ്കരിക്കാന്‍ നടപടി. അഭ്യസ്തരവിദ്യര്ക്ക് തൊഴിലവസരം ഉറപ്പാക്കും. ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത്, ഇതിനായി നാല് കോടി അനുവദിക്കും
9:53 AM, 11 Mar
കേരളമാകെ ശുചിത്വ സാഗരം പദ്ധതി. ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യും. സോളാര്‍ പാനലുകള്‍ വീടുകളില്‍ സ്ഥാപിക്കാന്‍ പലിശയിളവ്. 10 മിനി ഫുഡ് പാര്‍ക്കുകള്‍ക്ക് 100 കോടി രൂപ അനുവദിക്കും. മത്സ്യമേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ പ്രോത്സാഹിപ്പിക്കും
9:56 AM, 11 Mar
2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കും. ഞങ്ങള്‍ കൃഷിയിലേക്ക് എന്ന പുതിയ പദ്ധതി.വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കാളികളാകും.കോള്‍ മേഖലയുടെ സംരക്ഷണത്തിന് 10 കോടി.വാമനപുരം നദീ നവീകരണത്തിന് 2 കോടി. ഡാമുകളിലെ മണല്‍ നീക്കത്തിന് 10 കോടി
READ MORE
സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. പിണറായി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. കേരളത്തിന് വേണ്ട അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികളും പുതിയ നികുതി നിർദേശങ്ങളും ബജറ്റിലുണ്ടാകും. സ്റ്റാമ്പ്, രജിസ്ട്രേഷൻ, മദ്യം, പെട്രോൾ, ബാർ, ലോട്ടറി എന്നിവയിൽ നിന്നുള്ള നികുതി വരുമാനം ഉയർത്താനുള്ള നിർദ്ദേശം ബജറ്റിൽ ഉണ്ടായേക്കും. പ്രളയത്തിലും കോവിഡിലും കേരളത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോൾ കടബാധ്യത 3.27 ലക്ഷം കോടിയാണ്. ഈ സാഹചര്യം മറികടക്കുന്ന രീതിയിലായിരിക്കും ബജറ്റ്. കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന തരത്തിലുളള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.