സ്റ്റേറ്റ് കാറിലെ ചീറിപ്പായലിന് റെഡ് സിഗ്നല്‍; മുഖ്യമന്ത്രിക്കും ഇനി നമ്പര്‍പ്ലേറ്റ് വേണം...
തിരുവനന്തപുരം: കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു തര്‍ക്കം നടന്നു. വ്യവസായ മന്ത്രി ഇപി ജയരാജന്റെയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെയും ഡ്രൈവര്‍മാര്‍ തമ്മിലായിരുന്നു തര്‍ക്കം. എല്‍ഡിഎഫ് മന്ത്രിസഭയിലെ രണ്ടാമനെ ചൊല്ലിയായിരുന്നു തര്‍ക്കം. സിപിഐ നിയമസഭാ കക്ഷി നേതാവ് കൂടിയായ ചന്ദ്രേശഖരനാണ് രണ്ടാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഉള്ളത്. സിപിഎമ്മിലെ പ്രമുഖ നേതാവായ ജയരാജന് എഴാം നമ്പര്‍ കാറാണ്.
മന്ത്രിമാരുടെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കം മുകളിലേക്കുമെത്തി. എന്തായാലും സംഭവം വിവാദമാകുന്നതിന് മുന്നേ മൂപ്പിളമ തര്‍ക്കത്തിന് പരിഹാരമായ പുതിയ നിയമം കൊണ്ട് വന്നിരിക്കുകയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു സ്റ്റേറ്റ് കാറുകള്‍ നിരത്തില്‍ ഒരു ശല്യമായി മാറിയത്. അര്‍ഹതയില്ലാത്ത ഉദ്യോഗസ്ഥര്‍പോലും സംസ്ഥാന സര്‍ക്കാരിന്റെ ബോര്‍ഡ് വച്ച് ബീക്കണ്‍ലൈറ്റും ഘടിപ്പിച്ച് ചീറിപ്പാഞ്ഞു. എന്നാല്‍ ഇനിയത് നടപ്പില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരും പറയുന്നത്.

മൂപ്പിളമ തര്‍ക്കം
എല്‍ഡിഎഫ് മന്ത്രിസഭയിലെ രണ്ടാമന് ആരാണൈന്നത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. ഇപി ജയരാജനും ഇ ചന്ദ്രശേഖരനും തമ്മില്‍
ശീതസമരത്തിലായിരുന്നുവെന്നാണ് വിവരം

പ്രത്യേക നമ്പര്‍
മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും സ്റ്റേറ്റ് കാറിലെ നമ്പര്‍ ഊരിമാറ്റി രജിസ്ട്രേഷന് നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ഗതാഗത കമ്മീഷ്ണറുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശത്തിന് മന്ത്രിസഭയോഗത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

അകമ്പടിയില്ല
നേരത്തെ പൈലറ്റ്-എസ്കോര്‍ട്ട് വാഹനങ്ങള്‍ ഒഴിവാക്കി എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ മാതൃക കാട്ടിയിരിക്കുന്നു. ഇനി മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളില്‍ നിന്ന് പ്രത്യേക നമ്പറുകള്‍ ഒഴിവാക്കും.ഇ ചന്ദ്രശേഖരനായിരുന്നു ആദ്യം അകമ്പടി ഒഴിവാക്കിയത്.

രജിസ്ട്രേഷന് നമ്പര്‍
മന്ത്രിമാരുടെ വാഹനങ്ങളില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദിച്ച രജിസ്ട്രേഷന് നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ഗതാഗത കമ്മീഷ്ണര്‍ ടോമിന് ജെ തച്ചങ്കരി സര്‍ക്കാരിന് മുന്നില്‍ വച്ച നിര്‍ദ്ദേശം.

ഔദ്യോഗിക മുദ്ര
പ്രത്യേക നമ്പറിന് പകരം സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്ര കാറില്‍ പ്രദര്‍ശിപ്പിക്കാം. മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ്റ് രൂപകല്‍പ്പന ചെയ്യാന്‍ ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദ് ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാതൃക നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തുടങ്ങിയവരുടെ ഔദ്യോഗിക വാഹനങ്ങളില്‍ പ്രത്യേക നമ്പറില്ല. വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ പ്രദര്‍ശിപ്പിച്ചാണ് ഇരുവരും യാത്ര ചെയ്യാറുള്ളത് ഈ മാതൃകയിലാകും കേരളത്തിലും മന്ത്രിമാര്‍ക്ക് നമ്പര്‍ പ്ലേറ്റ് ഒരുക്കുന്നത്.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ












Click it and Unblock the Notifications