കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേറ്റ് കാറിലെ ചീറിപ്പായലിന് റെഡ് സിഗ്നല്‍; മുഖ്യമന്ത്രിക്കും ഇനി നമ്പര്‍പ്ലേറ്റ് വേണം...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു തര്‍ക്കം നടന്നു. വ്യവസായ മന്ത്രി ഇപി ജയരാജന്‍റെയും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെയും ഡ്രൈവര്‍മാര്‍ തമ്മിലായിരുന്നു തര്‍ക്കം. എല്‍ഡിഎഫ്‌ മന്ത്രിസഭയിലെ രണ്ടാമനെ ചൊല്ലിയായിരുന്നു തര്‍ക്കം. സിപിഐ നിയമസഭാ കക്ഷി നേതാവ് കൂടിയായ ചന്ദ്രേശഖരനാണ് രണ്ടാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഉള്ളത്. സിപിഎമ്മിലെ പ്രമുഖ നേതാവായ ജയരാജന് എഴാം നമ്പര്‍ കാറാണ്.

സൈനിക ഉദ്യോഗസ്ഥയുടെ മകളെയും മതം മാറ്റി; സത്യസരിണിക്കെതിരെ ഐസിസ് ബന്ധമാരോപിച്ച് പരാതി?സൈനിക ഉദ്യോഗസ്ഥയുടെ മകളെയും മതം മാറ്റി; സത്യസരിണിക്കെതിരെ ഐസിസ് ബന്ധമാരോപിച്ച് പരാതി?

മന്ത്രിമാരുടെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കം മുകളിലേക്കുമെത്തി. എന്തായാലും സംഭവം വിവാദമാകുന്നതിന് മുന്നേ മൂപ്പിളമ തര്‍ക്കത്തിന് പരിഹാരമായ പുതിയ നിയമം കൊണ്ട് വന്നിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു സ്റ്റേറ്റ് കാറുകള്‍ നിരത്തില്‍ ഒരു ശല്യമായി മാറിയത്. അര്‍ഹതയില്ലാത്ത ഉദ്യോഗസ്ഥര്‍പോലും സംസ്ഥാന സര്‍ക്കാരിന്‍റെ ബോര്‍ഡ് വച്ച് ബീക്കണ്‍ലൈറ്റും ഘടിപ്പിച്ച് ചീറിപ്പാഞ്ഞു. എന്നാല്‍ ഇനിയത് നടപ്പില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരും പറയുന്നത്.

മൂപ്പിളമ തര്‍ക്കം

മൂപ്പിളമ തര്‍ക്കം

എല്‍ഡിഎഫ് മന്ത്രിസഭയിലെ രണ്ടാമന്‍ ആരാണൈന്നത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. ഇപി ജയരാജനും ഇ ചന്ദ്രശേഖരനും തമ്മില്‍
ശീതസമരത്തിലായിരുന്നുവെന്നാണ് വിവരം

പ്രത്യേക നമ്പര്‍

പ്രത്യേക നമ്പര്‍

മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും സ്‌റ്റേറ്റ് കാറിലെ നമ്പര്‍ ഊരിമാറ്റി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ഗതാഗത കമ്മീഷ്ണറുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശത്തിന് മന്ത്രിസഭയോഗത്തിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്.

അകമ്പടിയില്ല

അകമ്പടിയില്ല

നേരത്തെ പൈലറ്റ്-എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഒഴിവാക്കി എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ മാതൃക കാട്ടിയിരിക്കുന്നു. ഇനി മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളില്‍ നിന്ന് പ്രത്യേക നമ്പറുകള്‍ ഒഴിവാക്കും.ഇ ചന്ദ്രശേഖരനായിരുന്നു ആദ്യം അകമ്പടി ഒഴിവാക്കിയത്.

രജിസ്‌ട്രേഷന്‍ നമ്പര്‍

രജിസ്‌ട്രേഷന്‍ നമ്പര്‍

മന്ത്രിമാരുടെ വാഹനങ്ങളില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ഗതാഗത കമ്മീഷ്ണര്‍ ടോമിന്‍ ജെ തച്ചങ്കരി സര്‍ക്കാരിന് മുന്നില്‍ വച്ച നിര്‍ദ്ദേശം.

ഔദ്യോഗിക മുദ്ര

ഔദ്യോഗിക മുദ്ര

പ്രത്യേക നമ്പറിന് പകരം സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്ര കാറില്‍ പ്രദര്‍ശിപ്പിക്കാം. മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ്റ് രൂപകല്‍പ്പന ചെയ്യാന്‍ ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദ് ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാതൃക നരേന്ദ്രമോദി

മാതൃക നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തുടങ്ങിയവരുടെ ഔദ്യോഗിക വാഹനങ്ങളില്‍ പ്രത്യേക നമ്പറില്ല. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചാണ് ഇരുവരും യാത്ര ചെയ്യാറുള്ളത് ഈ മാതൃകയിലാകും കേരളത്തിലും മന്ത്രിമാര്‍ക്ക് നമ്പര്‍ പ്ലേറ്റ് ഒരുക്കുന്നത്.

വ്യോമസേനാവിമാനം കാണാതായിട്ട് ഒരാഴ്ച; വിദേശ സഹായം തേടുന്നു...വ്യോമസേനാവിമാനം കാണാതായിട്ട് ഒരാഴ്ച; വിദേശ സഹായം തേടുന്നു...

വിഎസിനെ പൂട്ടാന്‍ പിണറായി? മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തുവിഎസിനെ പൂട്ടാന്‍ പിണറായി? മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

English summary
State car numbers to be removed, Ministers should display their car registration number.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X