കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കും: കൊവിഡ് മാർഗ്ഗരേഖ പുതുക്കി ആരോഗ്യവകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാർഗ്ഗരേഖ പുതുക്കി സംസ്ഥാന സർക്കാർ. സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റുകയും ചെയ്യും. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ട എല്ല ചികിത്സകളും കൊവിഡ് ക്ലിനിക്കുകളിൽ ലഭ്യമാക്കും. മെയ് 31 വരെ സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകാനും നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ ചികിത്സയ്ക്ക് വേണ്ടി ഒപികൾ സജ്ജീകരിക്കണമെന്നും മാർഗ്ഗരേഖയിൽ പറയുന്നുണ്ട്.

ഷാഫിക്ക് ലഭിക്കേണ്ട 10000 കോണ്‍ഗ്രസ് വോട്ടുകള്‍ ശ്രീധരന് പോയി: ജയിച്ചത് തങ്ങളുടെ വോട്ടിലെന്ന് ലീഗ്ഷാഫിക്ക് ലഭിക്കേണ്ട 10000 കോണ്‍ഗ്രസ് വോട്ടുകള്‍ ശ്രീധരന് പോയി: ജയിച്ചത് തങ്ങളുടെ വോട്ടിലെന്ന് ലീഗ്

ഓരോ ജില്ലകളിലും താലൂക്ക് ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ബെഡുകള്‍ ഒരുക്കും. അഞ്ചു വെന്റിലേറ്റര്‍ കിടക്കകൾ തയ്യാറാക്കുന്നതിനൊപ്പം രണ്ടാംനിര കൊവിഡ് കേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റിറോയ്ഡുകളും മരുന്നുകളുടേയും സ്‌റ്റോക്ക് വേണ്ടത്രെയുണ്ടെന്ന് ഉറപ്പാക്കണം.

 coronavaccine-1

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

അതേ സമയം കിടപ്പുരോഗികള്‍ക്ക് കൊവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അവിടേക്ക് ഓക്‌സിജന്‍ അടക്കമുള്ള സംവിധാനങ്ങള്‍ എത്തിക്കും. മറ്റ് രോഗങ്ങൾ ബാധിച്ചിട്ടുള്ളവർക്ക് പ്രാധാന്യം അനുസരിച്ച് മാത്രമായിരിക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ചികിത്സ നൽകുക. ഇക്കാര്യത്തെക്കുറിച്ച് മാർഗ്ഗരേഖയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
മെയ് 31 വരെ സംസ്ഥാനം ഗുരുതരമായ സ്ഥിതിയിലൂടെയായിരിക്കും കടന്നുപോകുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ സംസ്ഥാന സർക്കാർ കൊവിഡ് മാർഗ്ഗരേഖ പുതുക്കിയിട്ടുള്ളത്. കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ 40000ന് മുകളിലാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. ഈ സാഹചര്യത്തിലാണ് സർക്കാർ മാർഗ്ഗരേഖ പുതുക്കിയിട്ടുള്ളത്.

നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
Kerala State changes Fever clinics to Covid clinics with renewal of Covid treatment guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X