എന്‍ജിനീയറിംഗ് പ്രവേശനപ്പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആണ്‍കുട്ടികള്‍ തൂത്തുവാരി
തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ റാങ്കുകളെല്ലാം തന്നെ ആണ്‍കുട്ടികള്‍ സ്വന്തമാക്കി.
തിരുവനന്തപുരം സ്വദേശിയായ അര്‍ജുന്‍ ആണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. രണ്ടും മൂന്നും റാങ്കുകള്‍ കോഴിക്കോട് ജില്ല സ്വന്തമാക്കി. അമീര്‍ ഹസ്സന്‍ രണ്ടാം റാങ്കും ശ്രീരാഗ് മൂന്നാം റാങ്കും സ്വന്തമാക്കി. പരീക്ഷയെഴുതിയവരില്‍ 75,258 പേരാണ് യോഗ്യത നേടിയത്. ചുരുങ്ങിയത് 10 മാര്‍ക്കെങ്കിലും നേടിയ വിദ്യാര്‍ത്ഥികളാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്.

ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്. പട്ടികജാതി വിഭാഗത്തില്‍ ഒന്നം റാങ്ക് നേടിയത് ആലപ്പുഴ സ്വദേശിയായ ശരത് രാജ് ആണ്. എറണാകുളം സ്വദേശിയായ കാര്‍ത്തിക് ബാലിനാണ് രണ്ടാം റാങ്ക്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ കാസര്‍കോട് സ്വദേശിയായ അവിനാശിനാണ് ഒന്നാം റാങ്ക്.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മെഡിക്കല്‍, എന്‍ജിനീയര്‍ പ്രവേശന പരീക്ഷാഫലങ്ങള്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രസിദ്ധീകരിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികളായിരുന്നു മുന്നിട്ട് നിന്നത്.












Click it and Unblock the Notifications