കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ആളുമാറിപ്പോയി

  • By Aswathi
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ ചൊല്ലി വീണ്ടും വിവാദം. പുരസ്‌കാരത്തിന് ആര്‍ഹനായ ആളെ മാറിയതാണ്ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയ കാര്‍ത്തിക്കല്ല അവര്‍ഡിനര്‍ഹമായ പാട്ട് പാടിയത്. യുവഗായഗന്‍ പ്രദീപ് ചന്ദ്രയാണ്.

എം പത്മകുമാര്‍ സംവിധാനം ചെയ്ത ഒറീസ എന്ന ചിത്രത്തിലെ 'ജന്മാന്തരങ്ങളില്‍...' എന്ന പാട്ട് പരിഗണിച്ചാണ് മികച്ചഗായകനെ നിര്‍ണയിച്ചതെന്നാണ് പറഞ്ഞിരുന്നത്. ഈ പാട്ട് പാടിയത് കാര്‍ത്തിക് ആണെന്നാണ് ജൂറിക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന സിഡിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Orissa- Movie

എന്നാല്‍ ഈ പാട്ട് ശരിക്കും പാടിയത് പ്രദീപ് ചന്ദ്രയാണ്. ജന്മാന്തരങ്ങള്‍ എന്ന പാട്ട് ആദ്യം പാടിച്ചത് കാര്‍ത്തിക്കിനെ കൊണ്ടുതന്നെയാണ്. എന്നാല്‍ അത് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പ്രദീപിനെ കൊണ്ട് വീണ്ടും മാറ്റി പാടിച്ചതെന്ന് പാട്ടിന്റെ സംഗീതസംവിധായകന്‍ രതീഷ് വേഗ പറഞ്ഞു.

പുരസ്‌കാരം മാറിപ്പോയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും തെറ്റ് പരിഹരിക്കാന്‍ എത്രയും വേഗം ജൂറിയെ സമീപിക്കുമെന്നുംരതീഷ് അറിയിച്ചു. ആദ്യമായി കിട്ടിയ പുരസ്‌കാരം ആളുമാറി പ്രഖ്യാപിച്ചതില്‍ അല്പം വിഷമുണ്ടെങ്കിലും പ്രതീക്ഷിക്കാത്തതായതിനാല്‍ അധികം ദുഃഖിക്കുന്നില്ലെന്ന് പ്രദീപ് ചന്ദ്ര പറഞ്ഞു.

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന് പാടിക്കൊണ്ടാണ് പ്രദീപ് കുമാര്‍ സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രതീഷ് വേഗ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച നമുക്ക് പാര്‍ക്കാന്‍, പോപ്പിന്‍സ്, ലോക്പാല്‍ എന്നീ ചിത്രങ്ങളിലും പ്രദീപ്പാടി.

English summary
Kerala state film award for best playback singer(male) mistaken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X