കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോജുവും ബിജു മേനോനും മികച്ച നടന്‍മാർ: രേവതി നടി, മികച്ച ചിത്രം ആവാസ വ്യൂഹം

Google Oneindia Malayalam News

2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ത് ആർകെ സംവിധാന ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്കാരം ജോജു ജോർജും ബിജു മേനോനും പങ്കിട്ടു. 'ആര്‍ക്കറിയാം' എന്ന ചിത്രത്തിലെ അഭിനയത്തിനാനാണ് ബിജു മേനോന് പുരസ്കാരം. 'നായാട്ട്', 'ഫ്രീഡം നൈറ്റ്', മധുരം എന്നീ സിനിമകളിലെ അഭിനയമാണ് ജോജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ രേവതി മികച്ച നടിയായി.

Recommended Video

cmsvideo
2021 Kerala State Films Awards പ്രഖ്യാപിച്ചു | #Entertainment | OneIndia Malayalam

ദിലീഷ് പോത്തനാണ് 2022 ലെ മികച്ച സംവിധായകന്‍. ജോജിയിലൂടെയാണ് പുരസ്‌കാരം നേടിയത്. ജോജിയിലൂടെ തന്നെ ഉണ്ണി മായ മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി. കളയിലൂടെ സുമേഷ് മൂറിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം കലാമൂല്യമുള്ള ജനപ്രിയ ചിത്രമായപ്പോള്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ഇതേ ഹിഷാം അബ്ദുള്‍ വഹാബ് കരസ്ഥമാക്കി.

 joj

മാർട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് മികച്ച കഥാകൃത്ത്. മികച്ച തിരക്കഥയ്ക്കുള്ള (അഡാപ്‌റ്റേഷന്‍) പുരസ്‌കാരം ശ്യാം പുഷ്‌കരന്‍, ചിത്രം ജോജി. ആവാസവ്യൂഹത്തിലൂടെ കൃഷാന്ത് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ചുരുളിയിലൂടെ മധു നീലകണ്ഠന്‍ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും നേടി. കൃഷ്‌ണേന്ദു ആണ് മികച്ച നവാഗത സംവിധായകന്‍. നായാട്ടിലൂടെ മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനും ചിത്രസംയോജനത്തിനുള്ള പുരസ്‌കാരം നേടി.

മിന്നല്‍ മുരളിയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ജസ്റ്റിന്‍ വര്‍ഗീസ് സ്വന്തമാക്കി.. മികച്ച ഗായിക സിതാര കൃഷ്ണകുമാര്‍, മികച്ച ഗായകന്‍ പ്രദീപ് കുമാര്‍. മികച്ച കലാ സംവിധായകന്‍ എവി ഗോകുല്‍ ദാസ്, മികച്ച കുട്ടികളുടെ സിനിമ കാടകലം, സംവിധാനം സഹില്‍ രവീന്ദ്രന്‍. മികച്ച ചലച്ചിത്രഗ്രന്ഥം ചമയം, പട്ടണം റഷീദ്, മികച്ച വിഎഫ്എക്‌സ് മിന്നല്‍ മുരളിയിലൂടെ ആന്‍ഡ്രു ഡിക്രൂസും കരസ്ഥമാക്കി

നിറയെ തത്തകളുള്ള മരത്തിലൂടെ ആദിത്യന്‍ മികച്ച ബാലതാരമായി മാറി. മികച്ച കുട്ടികളുടെ സിനിമ കാടകം ആണ്. മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം മിന്നല്‍ മുരളിയിലൂടെ ജ്സ്റ്റിനും സ്വന്തമാക്കി. 140 സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ടത്. 29 സിനിമകളാണ് അവസാന റൌണ്ടില്‍ എത്തിയത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‍തര്‍ മിര്‍സയായിരുന്നു ഇത്തവണത്തെ ജൂറി ചെയർമാന്‍.

English summary
Kerala State Film Awards 2022: Best Movie, Best Actor, Best Actress, Best Director And Complete Winners List
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X