കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മോഹന്‍ലാല്‍ മുതല്‍ ഫഹദ് വരെ നടന്മാരുടെ പട്ടികയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: 52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചിനാണ് പ്രഖ്യാപനം. ഇത്തവണ സൂപ്പര്‍ താരങ്ങളും, യുവതാരങ്ങളും വരെ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മികച്ച പ്രകടനങ്ങള്‍ ധാരാളമുണ്ട്. ഒരിക്കല്‍ കൂടി ഇന്ദ്രന്‍സും പരിഗണനയിലുണ്ട്. പരിചയസമ്പന്നരുമായി പുതുമുഖങ്ങള്‍ ഏറ്റുമുട്ടുന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇത്തവണ ജൂറിക്ക് മുന്നിലെത്തിയിരിക്കുന്നത് 140ഓളം ചിത്രങ്ങളാണ്. കഴിഞ്ഞ വര്‍ഷം എണ്‍പതോളം ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ഈ വന്‍ കുതിപ്പ്. അതേസമയം ഫൈനല്‍ റൗണ്ടില്‍ നാല്‍പ്പത്തഞ്ചോളം സിനിമകളെത്തിയെന്നാണ് വിവരം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമാന്തര സിനിമകളും സംസ്ഥാന പുരസ്‌കാരത്തില്‍ നേട്ടമുണ്ടാക്കാറുണ്ട്. ഇത്തവണയും അത്തരം നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

നടിമാര്‍ക്ക് ചുറ്റും ട്രാപ്പ് ഉണ്ട്; ചില നായികമാരെങ്കിലും വഴങ്ങി കൊടുക്കേണ്ടി വരും: മാലാ പാര്‍വതിനടിമാര്‍ക്ക് ചുറ്റും ട്രാപ്പ് ഉണ്ട്; ചില നായികമാരെങ്കിലും വഴങ്ങി കൊടുക്കേണ്ടി വരും: മാലാ പാര്‍വതി

1

അതേസമയം മലയാളം സിനിമാ മേഖല കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇത്രയും ചിത്രങ്ങള്‍ ജൂറിക്ക് മുന്നിലെത്തുന്നത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണ ജൂറി ചെയര്‍മാന്‍. തിയേറ്ററുകള്‍ കൊവിഡിനെ തുടര്‍ന്ന് അടഞ്ഞ് കിടന്ന സാഹചര്യത്തില്‍ നിരവധി ചിത്രങ്ങളാണ് ഒടിടിയില്‍ റിലീസായത്. അതില്‍ ധാരാളം മികച്ച ചിത്രങ്ങളുമുണ്ടായിരുന്നു. ഇത്തവണ മത്സരത്തിനുള്ളവയില്‍ പലതും ഒടിടിയില്‍ റിലീസായ ചിത്രങ്ങളാണ്. ഫഹദ് ഫാസിലിന്റെയും ഇന്ദ്രന്‍സിന്റെയും ജോജു ജോര്‍ജിന്റെയും ചിത്രങ്ങളെല്ലാം ഒടിടിയില്‍ റിലീസായി മികച്ച അഭിപ്രായം സ്വന്തമാക്കിയതാണ്.

മോഹന്‍ലാലിന്റെ ദൃശ്യം 2 ആണ് മത്സരത്തിനുള്ളത്. ഭാഷാതീതമായി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ദൃശ്യം 2. ഒടിടിയിലാണ് ഈ ചിത്രം ഇറങ്ങിയത്. മമ്മൂട്ടിയുടെ വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ഇത് രണ്ടും തിയേറ്റര്‍ റിലീസായ ചിത്രങ്ങളാണ്. ദുല്‍ഖര്‍, പ്രണവ്, പൃഥ്വിരാജ്, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളുമുണ്ട് കൂട്ടത്തില്‍. മികച്ച പ്രകടനങ്ങളുടെ ലിസ്റ്റില്‍ ഇന്ദ്രന്‍സ,് ഫദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂടി, ഗുരു സോമസുന്ദരം, ടൊവീനോ തോമസ്, നിവിന്‍ പോളി എന്നിവരുണ്ട്. ഇന്ദ്രസിന്റെ ഗംഭീര പ്രകടനവുമായി ഹോം മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ്. മക്കളോടുള്ള ജനറേഷന്‍ ഗ്യാപ്പും, സാങ്കേതിക പരിജ്ഞാനം കുറഞ്ഞതിന്റെ പേരിലുള്ള പ്രശ്‌നങ്ങളും ഒക്കെ അടങ്ങുന്ന ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. ഈ ചിത്രം ഒടിടിയിലാണ് റിലീസായത്.

മിന്നല്‍ മുരളിയില്‍ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന്റേതും അതുപോലെ ഗംഭീര പ്രകടനമായിരുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ കാണെക്കാണെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. മിന്നല്‍ മുരളി, കള, കാണെക്കാണെ എന്നിവയാണ് ടൊവിനോയുടെ ചിത്രങ്ങള്‍. കളയും മിന്നല്‍ മുരളിയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. ഫഹദിന് ജോജിയാണ് മികച്ചപ്രകടനത്തിനായി മുന്നിലുള്ളത്. ഇത് ഒടിടി റിലീസായിരുന്നു.കനകം കാമിനി കലഹമാണ് നിവിന്‍ പോളി ചിത്രം. ഗ്രേസ് ആന്റണി, പാര്‍വതി തിരുവോത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് നായികമാരില്‍ രംഗത്തുള്ളത്.

കേസ് അട്ടിമറിക്കാന്‍ കോടതി തലം മുതല്‍ ശ്രമം, പ്രമുഖ നടന് മാത്രമാണ് ഇതുകൊണ്ട് നേട്ടമെന്ന് ബൈജുകേസ് അട്ടിമറിക്കാന്‍ കോടതി തലം മുതല്‍ ശ്രമം, പ്രമുഖ നടന് മാത്രമാണ് ഇതുകൊണ്ട് നേട്ടമെന്ന് ബൈജു

English summary
kerala state film awards announcing today evening, mammootty to mohanlal is in contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X