കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞയറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, ആര്‍ക്കൊക്കെ? വിവരങ്ങള്‍ ഇങ്ങനെ..!!

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ഞായറാഴ്ച നടപ്പിലാക്കിയ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇപ്പോള്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പരീക്ഷ ചുമതലയുള്ള വര്‍ക്കും ലോക് ഡൗണ്‍ ബാധകമല്ല. അതേസമയം, കടകള്‍ തുറക്കുന്നതിലും അനാവശ്യമായ വാഹനമോടിക്കുന്നതിനും ഇളവില്ലെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

lock down

ലോക്ക് ഡൗണ്‍ ഇളവുകളോട് സംസ്ഥാനത്ത് ജൂണ്‍ 8 മുതല്‍ ആരാധാനാലയങ്ങള്‍ തുറന്നിരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്ന സാഹചര്യമുണ്ട്. കൂടാതെ ചില പരീക്ഷകള്‍ നാളെ നടക്കാനുമുണ്ട്. ഈ സഹാചര്യത്തില്‍ സമ്പൂര്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ ചില ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്ക് സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അതേസമയം, മലപ്പുറം ജില്ലയില്‍ കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്നു. പെരിന്തല്‍മണ്ണയിലെ അഗ്‌നിശമന സേനാംഗത്തിന് കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാര്യാലയം അടച്ചു. ജില്ലയിലെ 50ഓളം അഗ്‌നിശമന സേനാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. എടപ്പാളില്‍ ഓഫീസ് ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസും അടച്ചിട്ടു. മുണ്ടുപറമ്പ് സ്വദേശിയായ അഗ്‌നിശമന സേനാംഗത്തിനാണ് രോഗം. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്രയെ ആശുപത്രിയിലെത്തിച്ചപ്പോൾ സൂരജ് ആ ക്രൂരത കൂടി ചെയ്തു, ഡോക്ടറുടെ മൊഴി നിർണായകം; കുരുക്ക്..!!ഉത്രയെ ആശുപത്രിയിലെത്തിച്ചപ്പോൾ സൂരജ് ആ ക്രൂരത കൂടി ചെയ്തു, ഡോക്ടറുടെ മൊഴി നിർണായകം; കുരുക്ക്..!!

രാജസ്ഥാനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, മറുനീക്കം നടത്തി അശോക് ഗെലോട്ട്; ബിജെപിക്ക് വെല്ലുവിളി..!!!രാജസ്ഥാനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, മറുനീക്കം നടത്തി അശോക് ഗെലോട്ട്; ബിജെപിക്ക് വെല്ലുവിളി..!!!

English summary
Kerala State Government Announced a Concession on Sundays complete lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X