കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കുന്നു... എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍!!

Google Oneindia Malayalam News

കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പുകള്‍ കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെയുള്ള കേസ് പിന്‍വലിക്കുന്നു. പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷനിലായി രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് പിന്‍വലിക്കാന്‍ അനുമതി തേടിയിട്ടുള്ളത്.

1

Recommended Video

cmsvideo
Vismaya mohanlal's stunt video goes viral | Oneindia Malayalam

കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസ് കോടതിയുടെ അനുമതിയോടെ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസ് പിന്‍വലിക്കാനായി നടന്‍ മോഹന്‍ലാല്‍ നേരത്തെ അപേക്ഷകള്‍ നല്‍കിയിരുന്നു. 2016 ജനുവരി 31നും 2019 സെപ്റ്റംബര്‍ 20നുമായി രണ്ട് അപേക്ഷകളാണ് നല്‍കിയത്. 2019 ഓഗസ്റ്റില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കേസ് സംബന്ധിച്ച് സ ര്‍ക്കാരിന് കത്തെഴുതിയിരുന്നു.

ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്. 2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകല്‍ കണ്ടെത്തിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കില്‍ വനം വകുപ്പ് തൊണ്ടിമുതല്‍ കണ്ടെത്തിയിരുന്നില്ല. നേരത്തെ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെക്കാന്‍ മുഖ്യവനപാലകന്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കിയ അനുമതി റദാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ ഉദ്യോഗസ്ഥ മണ്ഡല്‍ സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു കുറ്റപത്രം അന്ന് സമര്‍പ്പിച്ചത്.

കേസില്‍ മോഹന്‍ലാല്‍ അടക്കം നാല് പ്രതികളാണ് ഉണ്ടായിരുന്നത്. പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരുന്നത്. തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയതായും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ആനക്കൊമ്പ് കൈവശം വെക്കാന്‍ മോഹന്‍ലാലിന് അനുമതി നല്‍കിയതില്‍ ഹൈക്കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതേ കേസാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

English summary
state government government gave nod to withdraw ivory case against mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X