ഒന്നും രണ്ടും കോടിയല്ല; സുപ്രീം കോടതി അഭിഭാഷകര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ കേരളം നല്‍കിയത് 6.95 കോടി
കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കേസുകള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരാകാന്‍ സുപ്രീം കോടതി അഭിഭാഷകര്‍ക്ക് കേര സര്‍ക്കാര്‍ നല്‍കിയത് 6.95 കോടി രൂപ. വിവരാവകാശ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ലഭിച്ചത്. കൂടാതെ സര്‍ക്കാര്‍ കേസുകളില്‍ സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് 14.19 കോടിയും സര്‍ക്കാര്‍ ചെലവഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രൊഫൈല്‍ കേസുകളില്‍ സുപ്രീം കോടതി അഭിഭാഷകരെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഹാജരാക്കുന്നതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പെരിയ ഇരട്ടക്കൊലപാചകം, ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് സോളാര്‍ കേസ്, ലൈഫ് മിഷന് ഇടപാട് എന്നീ കേസുകള്‍ക്കാണ് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകര്‍ കേരള ഹൈക്കോടതിയില്‍ ഹാജരായത്.
ആകെ ചെലവഴിച്ച തുകയില്‍ 33.55 ലക്ഷം രൂപ അഭിഭാഷകരുടെ വിമാനച്ചിലവിന് വേണ്ടി മാത്രമാണ്. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്, രണ്ട് അധിക അഡ്വക്കേറ്റ് ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി, പ്രോസിക്യൂഷന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുള്‍പ്പെടെ 130 സര്‍ക്കാര്‍ നിയമ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കെയാണ് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകരെ കേരള ഹൈക്കോടതിയില്‍ വാദിക്കാന്‍ എത്തിക്കുന്നത്.
നേരത്തെ, പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് വിടുന്നതിനെതിരെ സുപ്രീം കോടതി അഭിഭാഷകരെ ഹാജരാക്കിയതിനെതിരെ സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. അന്ന് കേസ് സംസ്ഥാനത്തെ ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കൃത്യമായ അന്വേഷണം നടത്തില്ലെന്നായിരുന്നു എതിര് ഭാഗം ഉന്നയിച്ചത്. സിബിഐ അന്വേഷണത്തെ തടയാനാണ് അന്ന് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ കേസ് പിന്നീട് ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കേസിലും സുപ്രീം കോചതി അഭിഭാഷകരെ സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. ഇതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
-
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം












Click it and Unblock the Notifications