കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും രണ്ടും കോടിയല്ല; സുപ്രീം കോടതി അഭിഭാഷകര്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ കേരളം നല്‍കിയത് 6.95 കോടി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കേസുകള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരാകാന്‍ സുപ്രീം കോടതി അഭിഭാഷകര്‍ക്ക് കേര സര്‍ക്കാര്‍ നല്‍കിയത് 6.95 കോടി രൂപ. വിവരാവകാശ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ലഭിച്ചത്. കൂടാതെ സര്‍ക്കാര്‍ കേസുകളില്‍ സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് 14.19 കോടിയും സര്‍ക്കാര്‍ ചെലവഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

kerala

സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രൊഫൈല്‍ കേസുകളില്‍ സുപ്രീം കോടതി അഭിഭാഷകരെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഹാജരാക്കുന്നതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പെരിയ ഇരട്ടക്കൊലപാചകം, ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് സോളാര്‍ കേസ്, ലൈഫ് മിഷന്‍ ഇടപാട് എന്നീ കേസുകള്‍ക്കാണ് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകര്‍ കേരള ഹൈക്കോടതിയില്‍ ഹാജരായത്.

സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി; പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു, ഈ മാസത്തെ രണ്ടാം വര്‍ദ്ധനസാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി; പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു, ഈ മാസത്തെ രണ്ടാം വര്‍ദ്ധന

ആകെ ചെലവഴിച്ച തുകയില്‍ 33.55 ലക്ഷം രൂപ അഭിഭാഷകരുടെ വിമാനച്ചിലവിന് വേണ്ടി മാത്രമാണ്. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, രണ്ട് അധിക അഡ്വക്കേറ്റ് ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി, പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുള്‍പ്പെടെ 130 സര്‍ക്കാര്‍ നിയമ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കെയാണ് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകരെ കേരള ഹൈക്കോടതിയില്‍ വാദിക്കാന്‍ എത്തിക്കുന്നത്.

ഡിംപലിന് അവകാശപ്പെട്ട പാൽ തന്നെ ആണോ? ബിഗ് ബോസ്സിൽ പുതിയ ഉൾപ്പിരിവുകൾ; ഭാഗ്യലക്ഷ്മിയും മജസിയുംഡിംപലിന് അവകാശപ്പെട്ട പാൽ തന്നെ ആണോ? ബിഗ് ബോസ്സിൽ പുതിയ ഉൾപ്പിരിവുകൾ; ഭാഗ്യലക്ഷ്മിയും മജസിയും

നടി പായേല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളില്‍ നിന്നുള്ള ചിത്രങ്ങള്‍

നേരത്തെ, പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് വിടുന്നതിനെതിരെ സുപ്രീം കോടതി അഭിഭാഷകരെ ഹാജരാക്കിയതിനെതിരെ സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. അന്ന് കേസ് സംസ്ഥാനത്തെ ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കൃത്യമായ അന്വേഷണം നടത്തില്ലെന്നായിരുന്നു എതിര്‍ ഭാഗം ഉന്നയിച്ചത്. സിബിഐ അന്വേഷണത്തെ തടയാനാണ് അന്ന് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ കേസ് പിന്നീട് ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കേസിലും സുപ്രീം കോചതി അഭിഭാഷകരെ സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. ഇതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ശോഭ സുരേന്ദ്രന്‍; ലീഗ് നേതൃത്വത്തിനും മുസ്ലിങ്ങള്‍ക്കും ഗുണംലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ശോഭ സുരേന്ദ്രന്‍; ലീഗ് നേതൃത്വത്തിനും മുസ്ലിങ്ങള്‍ക്കും ഗുണം

പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
Kerala State Govt paid Rs 6.95 crore for Supreme Court lawyers to appear in the High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X