കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നാളെ തീരും; ഇനി പ്രാദേശിക നിയന്ത്രണങ്ങള്‍, ഉത്തരവ് ഇന്നുണ്ടാകാന്‍ സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. 17ാം തീയതി മുതല്‍ സംസ്ഥാനത്ത് ഒരേ രീതിയില്‍ ലോക്ക് ഡൗണ്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ടിപിആര്‍ നിരക്ക് കൂടിയ തദ്ദേശ മേഖലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനായിരിക്കും തീരുമാനിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തുവരുമെന്നാണ് സൂചന.

ലോക്ക് ഡൗണില്‍ എന്തൊക്കെ ഇളവുകള്‍ നല്‍കണമെന്ന കാര്യം സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ ഓട്ടോ ാേക്‌സി സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി നല്‍കും.

kerala

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കാന്‍ സാധ്യതയുണ്ട്. ടെക്‌സ്റ്റൈല്‍സ്, ചെരുപ്പ് കടകള്‍, കണ്ണട കടകള്‍ തുടങ്ങിയവയ്ക്ക് തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതേസമയം, ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നേരത്തെ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തീയേറ്റര്‍, ബാര്‍, ജിം, എന്നിവയ്ക്ക് തുറക്കാന്‍ ഇപ്പോള്‍ അനുമതി നല്‍കിയേക്കില്ല.

സുധാകരന് കൂച്ച് വിലങ്ങിടാന്‍ ഗ്രൂപ്പുകള്‍: എഐസിസിക്ക് മുന്നില്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെക്കുന്നുസുധാകരന് കൂച്ച് വിലങ്ങിടാന്‍ ഗ്രൂപ്പുകള്‍: എഐസിസിക്ക് മുന്നില്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെക്കുന്നു

അതേസമയം, സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ സാമ്പത്തിക പ്രയാസത്തിലാണെന്നും ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

2050 വീഡിയോകള്‍ ഹാജരാക്കി; നജീബ് കാന്തപുരം 'തെറിക്കുമോ'... ഇനിയുള്ള നീക്കം ഇങ്ങനെ...2050 വീഡിയോകള്‍ ഹാജരാക്കി; നജീബ് കാന്തപുരം 'തെറിക്കുമോ'... ഇനിയുള്ള നീക്കം ഇങ്ങനെ...

Recommended Video

cmsvideo
Pinarayi vijayan about lockdown extension in kerala

എന്നാല്‍ വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസിന്റെ സാന്നിദ്ധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതു കൊണ്ട് ലോക്ക്‌ഡൌണ്‍ പിന്‍വലിച്ചു കഴിഞ്ഞാലും കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടതാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. അതിന്റെ വിശദമായ കാര്യങ്ങള്‍ ഇന്ന് തീരുമാനിച്ചറിയിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

ഗല്‍വാനിലെ ഏറ്റുമുട്ടലിന് ഒരു വയസ്സ്, ഇന്ത്യക്ക് നഷ്ടമായത് 20 സൈനികരെ, സംഭവിച്ചത് ഇക്കാര്യങ്ങള്‍ഗല്‍വാനിലെ ഏറ്റുമുട്ടലിന് ഒരു വയസ്സ്, ഇന്ത്യക്ക് നഷ്ടമായത് 20 സൈനികരെ, സംഭവിച്ചത് ഇക്കാര്യങ്ങള്‍

ക്യൂട്ട് സാറാ അലിഖാന്‍-പുതിയ ചിത്രങ്ങള്‍ കാണാം

English summary
Kerala State lockdown May ends tomorrow; Local restrictions only
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X