Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി എന്നും കോടീശ്വരന്മാർ; സമ്മാനഘടനകൾ പരിഷ്കരിച്ച് സംസ്ഥാന ഭാ​ഗ്യക്കുറി

തിരുവനന്തപുരം: ലോട്ടറി പ്രേമികൾക്ക് സന്തോഷവാർത്ത. പ്രതിദിന ലോട്ടറി ടിക്കറ്റുകൾക്കെല്ലാം ഒരു കോടി ഒന്നാം സമ്മാനം എന്ന നിലയിൽ സമ്മാനഘടനകൾ പരിഷ്കരിച്ച് കേരള സംസ്ഥാന ഭാ​ഗ്യക്കുറി. ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് സമ്മാനങ്ങളുടെ തുകയിലും കാര്യമായ മാറ്റമാണ് ലോട്ടറി വകുപ്പ് നടത്തിയിരിക്കുന്നത്. ഒരു കോടിയിൽ തുടങ്ങി 50 രൂപ വരെയുള്ള പുതുമയുള്ള സമ്മാനഘടനയുമായാണ് സംസ്ഥാന ഭാ​ഗ്യക്കുറി എത്തിയത്.

ഏതാനും ഭാ​ഗ്യക്കുറികൾ പുതുതായും ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയുടെ പേര് സമൃദ്ധിയെന്നാണ്. ഭാ​ഗ്യക്കുറിയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. നേരത്തെ അക്ഷയ ആയിരുന്നു ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്നത്. ‌

lottery
തിങ്കഴാഴ്ചകളിൽ നറുക്കെടുക്കുന്നത് ഭാ​ഗ്യതാരയാണ്. 75 ലക്ഷം രൂപ, ഒരു ലക്ഷം ( 12 പരമ്പരകൾക്കും ) എന്നിങ്ങനെയാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ. ചൊവ്വാഴ്ചകളിലെ സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ രണ്ടാം സമ്മാവം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്.

രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ നൽ‌കുന്ന ധനലക്ഷ്മി ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചകളിലാണ്. മൂന്നാം സമ്മാനം 20 ലക്ഷം രൂപയാണ്. ഇതിന് മുൻപ് ഫിഫ്റ്റി ഫിഫ്റ്റി ആയിരുന്നു ബുധനാഴ്ചകളിൽ നറുക്കെടുത്തിരുന്നത്. വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ രണ്ടും മൂന്നും സമ്മാനങ്ങൾ 50 ലക്ഷം, അഞ്ച് ലക്ഷം ( 12 പരമ്പരകൾക്കും ) എന്നിങ്ങനെയാണ്. സുവർണ കേരളം ഭാ​ഗ്യക്കുറിക്ക് രണ്ടാം സമ്മാനം 30 ലക്ഷം. മൂന്നാം സമ്മാനം 25 ലക്ഷം. വെള്ളിയാഴ്ചയാണ് നറുക്കെടുപ്പ്.

ശനിയാഴ്തകളിലെ കാരുണ്യ ഭാ​ഗ്യക്കുറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഒരു കോടിയിൽ തുടങ്ങി 50 രൂപ വരെയുള്ള സമ്മാനങ്ങളുമായി എത്തുന്ന ഭാ​ഗ്യക്കുറി ടിക്കറ്റുകൾക്ക് മികച്ച പ്രതികരണമാണ് ​ഗുണഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. 50 രൂപ വിലയുള്ള ഭാ​ഗ്യക്കുറി ടിക്കേറ്റ് ദിവസേന ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുക്കുന്നത്. സംസ്ഥാന ഭാ​ഗ്യക്കുറിയുടെ മുഖവിലയിൽ വ്യത്യാസം വരുത്തി വിൽപന നടത്തുന്നതും ഓൺലൈൻ, സോഷ്യൽ മീഡിയ എന്നിവ വഴി ടിക്കറ്റ് വിൽപന നടത്തുന്നതും നിയമവിരുദ്ധമാണെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+