കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; ജൂണ്‍ 13ന് ആരംഭിക്കും, പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍ പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്നാണ് മന്ത്രി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചത് പോലെ ജൂണ്‍ 2ന് തന്നെ മോഡല്‍ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, പ്രവേശനോത്സവം ജൂണ്‍ 1ന് തന്നെ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

exam

ഒന്നാം ക്ലാസു മുതല്‍ ഒമ്പതാം ക്ലാസുവരെയുള്ള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 1 ന് സംസ്ഥാന വ്യാപകമായി പ്രവേശനോത്സവം സംഘടിപ്പിച്ചുകൊണ്ടാവും പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരത്ത് വച്ച് നടക്കും.

202223 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ്സ്-ല്‍ നടന്നുകൊണ്ടിരിക്കുന്നതും ജില്ലാ ഹബ്ബുകളില്‍ വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുന്‍കൂട്ടി തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന സാഹചര്യം വകുപ്പ് കൈകൊണ്ടിട്ടുണ്ട്.

288 റ്റൈറ്റിലുകളിലായി രണ്ട് കോടി എണ്‍പത്തി നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അറുപത്തി ആറ് എണ്ണം (2,84,22,066) ഒന്നാം
വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയ്യാറാകുന്നത്. നിലവില്‍ ജില്ലാ ഹബ്ബുകള്‍ക്ക് ലഭ്യമായ പാഠപുസ്തകങ്ങള്‍ 2022-23 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നേ സ്‌കൂള്‍ സൊസൈറ്റികള്‍ വഴി കുട്ടികള്‍ക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Kerala State Plus One exam postponed; Date and Time, Everthing You Need To Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X