മന്ത്രിക്ക് സമയമില്ല; ടിവി അവാര്‍ഡ് പ്രഖ്യാപനം നീളുന്നു
തിരുവനന്തപുരം: ആവശ്യത്തിനും അനാവശ്യത്തിനും പത്രസമ്മേളനം വിളിച്ചുകൂട്ടുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമയമില്ലാത്തതിനാല്‍ 2013 ലെ ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപനം നീളുന്നു. അവാര്‍ഡ് തീരുമാനിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും പത്രസമ്മേളനം വിളിച്ച് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ മന്ത്രി സമയമില്ലെന്നാണ് ഇതു സംബന്ധിച്ച വിശദീകരണം.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കേണ്ട 2013ലെ അവാര്‍ഡ് ആണ് ഒരു കൊല്ലമായിട്ടും പ്രഖ്യാപിക്കാതെ ഒടുവില്‍ അവാര്‍ഡ് തീരുമാനം വന്നിട്ടും ഫയലില്‍ ഉറങ്ങുന്നത്. പ്രശസ്ത ക്യാമറമാനും സംവിധായകനുമായ അഴഗപ്പന്‍ അധ്യക്ഷനായ ജൂറി കഴിഞ്ഞമാസം അവാര്‍ഡ് വിവരങ്ങള്‍ മന്ത്രിക്ക് കൈമാറിയിരുന്നു.

ടിവി അവാര്‍ഡ് ആയതുകൊണ്ടുതന്നെ മന്ത്രിക്കോ വകുപ്പിനോ ഇക്കാര്യത്തില്‍ വലിയ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. പലവട്ടം പ്രഖ്യാപനം ഇതിനകം തന്നെ മാറ്റി വെച്ചതും അതുകൊണ്ടുതന്നെ. വകുപ്പിലെ കെടുകാര്യസ്ഥതയാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. 2014ലെ അവാര്‍ഡിനായുള്ള എന്‍ട്രി ക്ഷണിച്ചത് തന്നെ കഴിഞ്ഞദിവസമാണ്. അതിന്റെ പ്രഖ്യാപനം വീണ്ടും നീളുമെന്ന് ഉറപ്പാണ്.
2014ലെ ദേശീയ സിനിമാ അവാര്‍ഡ് പ്രഖ്യാപനം വന്നെങ്കിലും സംസ്ഥാന അവാര്‍ഡ് തീരുമാനം വൈകുന്നതും വിവാദമായിട്ടുണ്ട്. അവാര്‍ഡ് തീരുമാനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനംപോലും ചലചിത്ര അക്കാദമിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അടുത്തിടെ യുഡിഎഫില്‍ ഉണ്ടായിട്ടുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ചലചിത്ര മേഖലയില്‍ അടക്കമുള്ള സര്‍ക്കാര്‍ പരിപാടികളില്‍ സ്തംഭനം ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.












Click it and Unblock the Notifications