കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ലയ്ക്ക് കിരീടം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വ്യക്തികളുടെ ശാരീരിക-മാനസിക പ്രത്യേകതകള്‍ക്കനുസരിച്ചുള്ള യോഗാഭ്യാസങ്ങളും എല്ലാവര്‍ക്കും ഒരുപോലെ പരിശീലിക്കാവുന്ന അഭ്യാസങ്ങളും തെരഞ്ഞെടുത്ത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണമെന്നും ഇതാണ് ശാസ്ത്രീയ രീതിയെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത് സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കണ്ണൂരില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗയ്ക്ക് പ്രധാനപ്പെട്ട ഇടം ഉണ്ടാകുമെന്നും രണ്ടു കൊല്ലം കൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആധ്യഘട്ടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

f68c32ff

ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുമ്പോള്‍ അതില്‍ യോഗ കേന്ദ്രം കൂടി വേണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള 152 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നൂറിലേറെയിടങ്ങളില്‍ യോഗ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യോഗ മതേതരമാണെന്നും അത് അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായതോ വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നതോ ആകരുതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. വ്യത്യസ്ത മത്സര ഇനമായ യോഗ ഡാന്‍സ് താന്‍ ഏറെ ആസ്വദിച്ചതായും മന്ത്രി പറഞ്ഞു.
news

സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ 122 പോയിന്റോടെ മൂന്നാമത് തൃശൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യനായി. 94 പോയിന്റോടെ മലപ്പുറം രണ്ടാമതും 53 പോയിന്റോടെ കോഴിക്കോട് മൂന്നാമതുമെത്തി. ഇവര്‍ക്കുള്ള ട്രോഫികള്‍ ആരോഗ്യ വകുപ്പു മന്ത്രി സമ്മാനിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ ടി പി ദാസന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന മൊയ്തീന്‍, യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍, റെയ്ഡ്‌കോ ചെയര്‍മാന്‍ വത്സന്‍ പനോളി, മുന്‍ എം എല്‍ എ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, യോഗ അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് അഡ്വ. ബി ബാലചന്ദ്രന്‍, വൈസ് പ്രസിഡന്റ് പി ബാലകൃഷ്ണ സ്വാമി, യോഗ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കെ രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Trissur district bags Kerala state yoga championship held at Kannur Mungayad Indoor Stadium with 122 points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X