കേരള സ്റ്റോറി 2; സ്റ്റേ തുടരും..നിർമ്മാതാക്കളുടെ ഹർജിയിൽ ഉത്തരവ് പറയുന്നത് മാറ്റി
വിവാദ ചിത്രമായ കേരള സ്റ്റോറി ഗോസ് ബിയോണ്ടിനുള്ള സ്റ്റേ തുടരും. കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ഉത്തരവ് പറയുന്നത് കോടതി മാറ്റി. നാളെയാണ് ഉത്തരവ് പറയുക. സിനിമ നാളെയാണ് റിലീസ് ചെയ്യാനിരുന്നത്.
സിനിമ സ്റ്റേ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, പി വി ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഹർജി പരിഗണിക്കുന്നതിനായി പ്രത്യേകം സിറ്റിങ്ങ് നടത്തിയിരുന്നു.

ഇന്ന് രാവിലെയാണ് സിംഗിൾ ബെഞ്ച് സിനിമ റിലീസ് സ്റ്റേ ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് സിനിമയിലെ പ്രമേയം. ഈ ചിത്രത്തിന് കേരളത്തിൻ്റെ പേര് നൽകിയത് ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഹർജിയിലായരുന്നു കോടതിയുടെ നടപടി. ഹർജി പരിഗണിച്ച കോടതി ആദ്യം സിനിമ കാണാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നും കോടതി നിർദേശിച്ചു.
സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയതാണെന്നും അതിനാൽ കൂടുതൽ പരിശോധന ആവശ്യമില്ലെന്ന നിലപാടായിരുന്നു സിനിമയുടെ നിർമ്മാതാക്കൾ കോടതിയിൽ വാദിച്ചത്. സിനിമയുടെ ടീസറിൽ കാണിച്ച രംഗങ്ങൾ സിനിമയിൽ ഇല്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമ ഒരുക്കിയതെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദമെന്ന വാദമാണ് ഹർജിക്കാരൻ ചൂണ്ട്ക്കാട്ടിയത്. ഹർജിക്കാരൻ്റെ വാദം അംഗീകരിച്ച കോടതി രണ്ടാഴ്ചത്തേക്ക് സിനിമ തടഞ്ഞുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.
നിർബന്ധിത മതപരിവർത്തനത്തിൻ്റെ ഇരകളെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം യുവതികളേയും കൂട്ടിയാണ് കഴിഞ്ഞ ദിവസം കേരള സ്റ്റോറിയുടെ പ്രമോഷനായി സിനിമയുടെ അണിയറപ്രവർത്തകർ എത്തിയത്. എന്നാൽ കേരളത്തിൽ നിന്നുള്ള യുവതികളാരും തന്നെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ നിർമ്മാതാക്കൾ മാധ്യമപ്രവർത്തകരോട് ചൂടാവുകയായിരുന്നു. സത്യം അംഗീകരിക്കാൻ നിങ്ങൾ തയ്യാറാകുന്നില്ലെന്നും കേരളത്തിൽ നിന്നുള്ള ഇരകളുടെ വീഡിയോകൾ യുട്യൂബിൽ ലഭിക്കുമെന്നും നിർമ്മാതാക്കൾ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ ചോദ്യം ഉയർത്തിയതോടെ നിർമ്മാതാവും സംവിധായകനും വേദിവിട്ട് പോകുകയായിരുന്നു.
കേരള സ്റ്റോറിയുടെ ആദ്യ ഭാഗം പോലെ തന്നെ ഹിന്ദു യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയാക്കുന്നുവെന്നും തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നുമുള്ള വ്യാജ പ്രൊപ്രഗാണ്ട തന്നെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിൻ്റേയും പ്രമേയം
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications