കേരള സ്റ്റോറി; ബിജെപിയും സംഘപരിവാറും വിഷം തുപ്പാൻ ശ്രമിക്കുന്നു; വിമർശിച്ച് റിയാസ്
തിരുവനന്തപുരം: 'കേരള സ്റ്റോറി'യിൽ ബി ജെ പിക്കും അധ്യക്ഷൻ കെ സുരേന്ദ്രനുമെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ സുരേന്ദ്രൻ പത്രസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങൾ ലജ്ജാകരമാണെന്നും ബിജെപിയും സംഘപരിവാർ സംഘടനകളും കേരളത്തിൽ വിഷം തുപ്പാൻ ശ്രമിക്കുകയാണെന്നും റിയാസ് വിമർശിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കാനും സ്പര്‍ധ വളര്‍ത്താനും കേരളത്തെ വിവിധ ചേരികളാക്കി മാറ്റാനും ബി ജെ പി സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രവര്‍ത്തനമാണ് കേരള സ്റ്റോറിയെന്ന് കഴിഞ്ഞ ദിവസത്തെ കെ സുരേന്ദ്രന്റെ പ്രസ്താവന വ്യക്തമാണ്. 'ദ കേരള സ്റ്റോറി' ചിത്രത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയാണ്. ഈ ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും'.

ഏറ്റവും അധികം ടൂറിസം വളരുന്നത് കേരളത്തിലാണ്.ഐക്യകേരളം രൂപംകൊണ്ടതിനുശേഷം ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ കേരളത്തിലേക്ക് വന്ന വര്‍ഷമാണ് 2022. ഒരു കോടി എണ്‍പെത്തെട്ടു ലക്ഷം പേരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 2022-ല്‍ കേരളത്തിലേക്ക് വന്നത്.ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്തിരിക്കുന്നത് കേരളമാണ്. ഇന്ത്യയില്‍ ഒരേയൊരിടം മാത്രമാണ് പട്ടിക.
യു.പി.യില്‍നിന്നും ഗുജറാത്തില്‍നിന്നുമടക്കം കേരളത്തിലേക്ക് ജനങ്ങൾ വരാനുള്ള പ്രധാനകാരണം ഇവിടുത്തെ പ്രകൃതി രമണീയത കൊണ്ട് മാത്രമല്ല മറിച്ച് കേരളത്തിലെ ജനങളുടെ ആതിഥേയ മര്യാദയും മതസൗഹാർദ്ദ അന്തരീക്ഷവും കേരള ജനതയുടെ മതനിരപേക്ഷ മനസ്സുമാണ്. അങ്ങനെയുള്ള കേരളത്തെ വക്രീകരിക്കാനും ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനും പരസ്യമായി പിന്തുണ അറിയിച്ചിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ', റിയാസ് പറഞ്ഞു.
അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനും ചിത്രത്തിനെതിരെ രംഗത്തെത്തി.കേരള സ്‌റ്റോറി എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയുടെ ലക്ഷ്യം കേരള വിരുദ്ധത പ്രചരിപ്പിക്കലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കശ്‌മീർ ഫയൽസ് എന്ന പേരിൽ കശ്‌മീരിനെതിരെ സിനിമ നിർമ്മിച്ച പോലെയാണിതും. ഇവിടെ കേരള വിരുദ്ധതയും കമ്യൂണിസ്‌റ്റ് വിരുദ്ധതയുമാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് വലതുപക്ഷ ശക്തികൾ ഒഴുക്കുന്നത്. കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിൽ വിഷം കലർത്തുന്ന സമീപനമാണിതെല്ലാം. അത്യന്തം അപകടകരമായ അവസ്ഥയാണിത്. മത നിരപേക്ഷത തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങളാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications